തൊഴിലുറപ്പ് ജോലിക്കെത്തി ഒപ്പിട്ട് മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു; മൂന്ന് പേർക്ക് സസ്പെൻഷൻ

പത്തനംതിട്ട: തൊഴിലുറപ്പ് ജോലിക്കെത്തി ഒപ്പിട്ട ശേഷം മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോയ സംഭവത്തിൽ മൂന്ന് പേർക്ക് സസ്പെൻഷൻ. പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലാണ് സംഭവം.

മൂന്ന് മേറ്റ്മാരെ ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഓംബുഡ്സ്മാന്‍റേതാണ് നടപടി. 70 തൊഴിലാളികൾക്ക് അന്നേ ദിവസത്തെ വേതനം നൽകരുതെന്നും ഓംബുഡ്സ്മാൻ നിർദേശിച്ചിട്ടുണ്ട്.

കോൺഗ്രസും ബി.ജെ.പിയും നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായത്. ജോലിക്കെത്തി ഹാജർ രേഖപ്പെടുത്തി ഫോട്ടോ എടുത്ത ശേഷം ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലക്ക് പോകുകയായിരുന്നു.

Tags:    
News Summary - Suspension for three workers at Pathanamthitta Pallikkal panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.