കോട്ടയം: കിളിമാനൂരിൽ യുവാവിനെ മർദിച്ച സംഭവത്തിൽ ചങ്ങനാശ്ശേരി സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ നിവാസ്, സീനിയർ സി.പി.ഒ ജിബിൻ, ഡ്രൈവർ പി.പി. പ്രശാന്ത് എന്നിവർക്കെതിരെയാണ് നടപടി.
തിരുവനന്തപുരം സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ല പൊലീസ് മേധാവി കെ.കാർത്തിക് സസ്‌പെൻഡ് ചെയ്തത്. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇവർ.
ശനിയാഴ്‌ച വൈകീട്ട് ഇവർ കിളിമാനൂരിലെ ഒരു വീടിന് മുന്നിൽ മൂത്രമൊഴിച്ചത് വീട്ടുടമ ചോദ്യം ചെയ്‌തു. തുടർന്ന്, റെയിൽവേ ജീവനക്കാരനായ ഈ വീട്ടുടമയെ ഇവർ മർദിക്കുകയായിരുന്നു.സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസ് എടുത്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സസ്പെൻഷൻ. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.