തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പ് കേസ് മുഖ്യപ്രതി പ്രവീൺ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എ.എസ്.ഐ സാന്‍റോ അന്തിക്കാടിനെതിരെയാണ് അച്ചടക്ക നടപടി. പ്രവീൺ റാണയെ നായകനാക്കി 'ചോരൻ' എന്ന സിനിമയാണ് സാന്‍റോ സംവിധാനം ചെയ്തത്.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രവീൺ റാണയുടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനും ഡിസംബർ 14ന് സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ പങ്കെടുത്തതിനും പൊലീസ് വകുപ്പിൽ നിന്ന് അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനുമാണ് അച്ചടക്ക നടപടി.
തൃശൂർ റേഞ്ച് ഡി.ഐ.ജി ഉത്തരവ് പ്രകാരമാണ് നടപടി. തൃശൂർ റൂറൽ പൊലീസ് ആസ്ഥാനത്ത് പി.ആർ.ഒയായി ജോലി ചെയ്തിരുന്ന സാന്‍റോ അന്തിക്കാടിനെ തലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് നേരത്തെ സ്ഥലം മാറ്റിയിരുന്നു.
പ്രവീൺ റാണയുടെ നിക്ഷേപ പദ്ധതികൾ തട്ടിപ്പാണ് ചൂണ്ടിക്കാട്ടി തൃശൂർ സിറ്റി പൊലീസിന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് ശേഷമാണ് പ്രവീൺ റാണയെ നായകനാക്കി സാന്‍റോ സിനിമ സംവിധാനം ചെയ്തത്. തുടർന്നാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് സാന്‍റോയെ സ്ഥലംമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.