സസ്പെൻഷനിലുള്ള പൊലീസ് ഇൻസ്പെക്ടർ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ: സസ്പെൻഷനിലുള്ള പൊലീസ് ഇൻസ്പെക്ടർ പാലിയേക്കര ടോൾ പ്ലാസയിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം സ്റ്റേഷനിലെ ഇൻസ്പെക്ടർ ലിപിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാറിൽ 20 ലീറ്റർ പെട്രോളുമായെത്തിയായിരുന്നു ആത്മഹത്യാശ്രമം.

കാറിന്റെ ചില്ലു തകർത്ത് പൊലീസും അഗ്നിരക്ഷാസേനയും സോപ്പുവെള്ളം ചീറ്റിച്ചതോടെ തീകൊളുത്താനുള്ള ശ്രമം പാളി. ഇൻസ്പെക്ടറെ ആശുപത്രിയിലേക്കു മാറ്റി. കൊല്ലം സ്വദേശിയാണ് ലിപി‌. മുതിർന്ന പൗരനോട് അപമര്യാദയായി പെരുമാറിയതിന് വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. 

Tags:    
News Summary - suspended police inspector tried to commit suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.