Representative Image

പേപ്പട്ടി കടിച്ചെന്ന്​ സംശയം: നഗരത്തിൽ അ​ക്ര​മാ​സ​ക്ത​യായ പശു ചത്തു

കാ​സ​ര്‍കോ​ട്: ന​ഗ​ര​ത്തി​ൽ പേ​പ്പ​ട്ടി ക​ടി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന പ​ശു പ​രി​ഭ്രാ​ന്തി പ​ര​ത്തി ച​ത്തു. ബു​ധ​നാ​ഴ്ച നു​ള്ളി​പ്പാ​ടി​യി​ലാ​ണ് പ​ശു, തൊ​ഴു​ത്തി​ലും പു​റ​ത്തും അ​ക്ര​മാ​സ​ക്ത​മാ​യി നി​ര​വ​ധി പേ​രെ ആ​ക്ര​മി​ച്ച​ത്.

കെ​ട്ടി​യി​ടാ​ന്‍ ശ്ര​മി​ച്ച 26 വ​യ​സ്സു​കാ​ര​നെ പ​ശു കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ചു. കൂ​ടാ​തെ അ​ഞ്ചോ​ളം ബൈ​ക്കു​ക​ള്‍ പ​ശു ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ഫ​യ​ര്‍ഫോ​ഴ്‌​സെ​ത്തി കീ​ഴ്പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​വ​സാ​നം വ​ല​യെ​റി​ഞ്ഞാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

രാ​ത്രി​യോ​ടെ മൃ​ഗ​ഡോ​ക്ട​ര്‍ മ​രു​ന്ന് കു​ത്തി​വെ​ച്ചെ​ങ്കി​ലും രാ​വി​ലെ​യോ​ടെ പ​ശു ച​ത്തു. പ​ശു​വി​െൻറ വാ​യി​ല്‍ നി​ന്നും മ​റ്റും ര​ക്ത​വും നു​ര​യും പു​റ​ത്തു​വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കാ​സ​ര്‍കോ​ട് ന​ഗ​ര​ത്തി​ല്‍ നി​ര​വ​ധി​പേ​രെ പേ​പ്പ​ട്ടി ക​ടി​ച്ചി​രു​ന്നു. ഇ​തേ നാ​യ ര​ണ്ട് പ​ശു​ക്ക​ളെ​യും ക​ടി​ച്ചി​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.