ബട്ടൻ ബാറ്ററി വിഴുങ്ങിയതായി സംശയം; ഒരു വയസ്സുകാരൻ മരിച്ചു

ഓച്ചിറ: ബട്ടൻ ബാറ്ററി വിഴുങ്ങിയെന്ന് സംശയിക്കുന്ന ഒരു വയസ്സുകാരൻ മരിച്ചു. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസിൽ വാടകക്ക് താമസിക്കുന്ന ഷിന്റോയുടേയും ലക്ഷ്മിയുടേയും ഏകമകൻ സരോവർ ആണ് മരിച്ചത്. ബുധനാഴ്ച രാത്രികുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബട്ടൻ വിഴുങ്ങിയതാണെന്ന് മാതാവ് ഡോക്ടറോട് പറഞ്ഞു. എക്സറേ പരിശോധനയിൽ ബട്ടൻ പോലെ തോന്നുന്ന വസ്തു വയറ്റിൽ കണ്ടെത്തി. കുട്ടിക്ക് മറ്റ് അസ്വസ്ഥതകളില്ലാത്തതിനാൽ രാത്രി രണ്ടോടെ വിട്ടയച്ചു. എന്നാൽ, വ്യാഴാഴ്ച രാവിലെ ഒമ്പതോടെ കുട്ടി കൂടുതൽ അസ്വസ്ഥത കാണിച്ചതോടെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

കുട്ടി വിഷാംശമുള്ള ഏതോ വസ്തു അബദ്ധത്തിൽ കഴിച്ചതാകാമെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കൊല്ലം ഉളിയക്കോവിൽ, ശ്രീഭദ്രാ നഗർ (203) തുഷാരയിൽ ഷിന്‍റോ കണ്ണൂർ ഏഴിമല നാവിക അക്കാ‍ദമിയിലെ ജീവനക്കാരനാണ്. കായംകുളം കെ.എസ്.എഫ്.ഇ ശാഖയിലെ ജീവനക്കാരിയാണ് ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നടക്കും. ഓച്ചിറ പൊലീസ് കേസെടുത്തു.

Tags:    
News Summary - Suspect swallowed button battery; One year old died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.