കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കുളങ്ങാട്ടുകുഴി മേഖലയിൽ നിരീക്ഷണം ശക്തമാക്കി

കോതമംഗലം: കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

വനാതിർത്തിയിൽ കടുവയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി അവിടെയും രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മേക്കപ്പാല ഫോറസ്റ്റ് സ്റ്റാഫ്, എസ്.എഫ്.പി.എഫ് ടീം,റേഞ്ച് സ്പെഷൽ ടീം എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് മുഴുവൻ സമയ പട്രോളിംഗ് നടത്തി തുടങ്ങി.

തുടർ നടപടികൾക്കായി എൻ.ടി.സിയുടെ മാർഗ നിർദേശ പ്രകാരമുള്ള കമ്മിറ്റി രൂപീകരിച്ചതായും കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും എം.എൽ.എ അറിയിച്ചു. പ്രദേശത്തെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Tags:    
News Summary - Surveillance has been intensified in Kulangatkuzhi area where the tiger has been confirmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.