മുസ്‍ലിം സ്ത്രീകൾക്ക് തുല്യ അനന്തരാവകാശം: സമത്വത്തിനുവേണ്ടി ഉറച്ചു നിൽക്കുന്നു -സുരേഷ് ഗോപി

ന്യൂഡൽഹി: മുസ്‍ലിം സ്ത്രീകളുടെ തുല്യ അനന്തരാവകാശവുമായി ബന്ധപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു, നിസ സ്ഥാപക വി.പി. സുഹ്‌റ എന്നിവർക്കൊപ്പം സുപ്രധാന ചർച്ചയുടെ ഭാഗമായതായി ബി.ജെ.പി എം.പി സുരേഷ് ഗോപി.

മുസ്‍ലിം അനന്തരാവകാശ നിയമങ്ങളിൽ നീതിയും നീതിയും ഉറപ്പാക്കുന്നതിനുള്ള ഭേദഗതികൾ വാദിക്കുന്ന കരട് ബിൽ സുഹ്‌റ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രാലയവുമായും നിയമ വിദഗ്ധരുമായും മറ്റ് ബന്ധപ്പെട്ട അധികാരികളുമായും കൂടുതൽ കൂടിയാലോചന നടത്തുമെന്ന് റിജിജു ഉറപ്പ് നൽകി -ഫേസ്ബുക്ക് കുറിപ്പിൽ സുരേഷ് ഗോപി പറഞ്ഞു.

Full View

എല്ലാവർക്കും സമത്വത്തിനും നീതിക്കും വേണ്ടി ഉറച്ചു നിക്കുന്നതായും നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്ന ശ്രമങ്ങളെ താൻ തുടർന്നും പിന്തുണയ്ക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ന്യൂഡൽഹി ജന്തർ മന്തറിൽ ഞായറാഴ്ചയായിരുന്നു സുഹ്റയുടെ അനിശ്ചിത കാല നിരാഹാര സമരം. എന്നാൽ അന്നുതന്നെ ഡൽഹി പൊലീസ് ഇടപെട്ട് സരമം തടഞ്ഞു. തുടർന്ന് സുഹ്റ സമരം അവസാനിപ്പിക്കുകയും ചെയ്തു. ശേഷമായിരുന്നു കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകിയത്.

Tags:    
News Summary - Suresh Gopi with VP Zuhara fb post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.