സുരേഷ് ഗോപിയുടെ ‘വ്യക്തി പ്രഭാവം’ ഏശിയില്ല

തൃശൂർ: എ​​െൻറ വ്യക്തി പ്രഭാവത്തിന്​ വോട്ട്​ ചെയ്യണമെന്നായിരുന്നു തൃശൂർ ലോക്​സഭ മണ്ഡലത്തിലെ ബി.ജെ.പി സ്​ഥാ നാർഥിയും നടനുമായ സുരേഷ്​ ഗോപി വോട്ടർമാരോട്​ ആവശ്യപ്പെട്ടത്​. സുരേഷ്​ ഗോപിയുടെ ‘വ്യക്തി പ്രഭാവ’ത്തിന്​ ബ ി.ജെ.പി ഒരു ലക്ഷം വോട്ട്​ കൂടുതൽ കിട്ടുമെന്നും കണക്കാക്കി. അതുകൂടി കണക്കിലെടുത്ത്​ ചുരുങ്ങിയത്​ 25,000 വോട്ടി​​ െൻറ ഭൂരിപക്ഷത്തിന്​ അദ്ദേഹം ജയിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിനുശേഷം പാർട്ടി ജില്ല കമ്മിറ്റി സംസ്​ഥാന കമ് മിറ്റിക്ക്​ നൽകിയ റിപ്പോർട്ട്​. ഫലം വന്നപ്പോൾ താരത്തി​​െൻറയും പാർട്ടിയുടെയും കണക്കുകൂട്ടലുകൾ തെറ്റി. ‘വ്യ ക്തി പ്രഭാവം’ഒട്ടും ഏശിയല്ല എന്നു തന്നെയല്ല, ഇരു മുന്നണിയും ഭയപ്പെട്ടപോലെ തൃ​ശൂരിലെ ഫലം നിർണയിക്കുന്ന ഘടകവു മായില്ല താരം.

പാർട്ടിയും താരവും വളരെ ശുഭപ്രതീക്ഷകളിലായിരുന്നു. ‘തൃശൂർ എനിക്കു വേണം. തൃ​ശൂരിനെ ഞാൻ എടുക്കുന്നു’എന്നുവരെ ഒരു ഘട്ടത്തിൽ താരം പറഞ്ഞു. പാർട്ടി അഖിലേന്ത്യ അധ്യക്ഷൻ അമിത്​ ഷാ സുരേഷ്​ ഗോപിക്കുവേണ്ടി തൃശൂരിൽ പ്രചാരണത്തിനെത്തി. ശബരിമല തെരഞ്ഞെടുപ്പ്​ പ്രചാരണ ആയുധമാക്കി ബി.ജെ.പി കത്തിച്ചത്​ ഇതുമായി ബന്ധപ്പെട്ട സുരേഷ്​ ഗോപിയുടെ പരാമർശത്തിനിടെ തെരഞ്ഞെടുപ്പ്​ കമീഷൻ ഇടപ്പെട്ടതോടെയാണ്​. ശബരിമലയും ഏശിയില്ലെന്ന്​ ഫലം വ്യക്തമാക്കുന്നു.

സിനിമാ രംഗത്തുള്ളവരെ ഉപയോഗിച്ചും തിരക്കഥ തയാറാക്കിയും മറ്റുമായിരുന്നു താരത്തി​​െൻറ പ്രചാരണ കാമ്പയിൻ മ​ുന്നേറിയത്​. താരത്തി​​െൻറ പ്രചാരണ കാമ്പയിനുടനീളം സ്​ത്രീകളുടെ വൻ തള്ളിക്കയറ്റമായിരുന്നു. ഇതിൽ പുതുതലമ​ുറയുടെ ആവേശ​​ത്തോടെയുള്ള സാന്നിധ്യവുമുണ്ടായിരുന്നു. ഇത്​ പാർട്ടിക്കും സുരേഷ്​ ഗോപിക്കും വൻ ആത്മവിശ്വാസമേകി. ഇതുകൂടി കണക്കിലെടുത്താണ്​ താരത്തി​​െൻറ ‘വ്യക്തി പ്രഭാവ’ത്തിന്​ ഒരു ലക്ഷം വോട്ട്​ കൂടുതൽ കിട്ടുമെന്ന്​ ബി.ജെ.പി കണക്കാക്കിയത്​. തൃശൂർ വിജയ സാധ്യതയുള്ള മണ്ഡലമായി കൊച്ചിയിൽ നടന്ന സംഘ്​പരിവാർ നേതൃയോഗം വിലയിരുത്തിയതും ഇതിനാലായിരുന്നു.

ബി.ജെ.പിയുടെ വൻ മുേന്നറ്റം
തൃശൂർ: തൃശൂർ മണ്ഡലത്തിൽ ബി.ജെ.പി നേടിയത് വൻ മുന്നേറ്റം. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ 1,02,681 വോട്ട് നേടിയ ബി.ജെ.പി അഞ്ച് വർഷത്തിനിപ്പുറം വൻ കുതിപ്പാണുണ്ടാക്കിയത് 2,93,822 വോട്ടാണ് ഇത്തവണ നേടിയത്. 3.12 ലക്ഷം വോട്ട് നേടുമെന്നായിരുന്നു ബി.ജെ.പി കണക്കാക്കിയിരുന്നത്. ഇവിടെയാണ് മൂന്ന് ലക്ഷത്തോടടുത്ത വോട്ട് സുരേഷ്ഗോപി നേടുന്നത്. തൃശൂർ നിയോജകമണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടി ഇവിടെ ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളി. നാമനിർദേശ പത്രിക സമർപ്പണത്തി​െൻറ തലേദിവസമായിരുന്നു തൃശൂരിൽ സുരേഷ്ഗോപിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്. തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർഥി പ്രചാരണം തുടങ്ങിയ ശേഷമായിരുന്നു അത്​. പ്രഖ്യാപനം മുതൽ തന്നെ സുരേഷ്ഗോപി കളം നിറയുകയായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 2.5 ലക്ഷം വോട്ട് നിയമസഭ മണ്ഡലങ്ങളിൽ നിന്നായി ബി.ജെ.പി നേടിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു ബി.ജെ.പിയുടെ പ്രവർത്തനം. ശബരിമല വിവാദത്തിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ച മേഖല കൂടിയായിരുന്നു തൃശൂർ. തേക്കിൻകാട് മൈതാനിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച കൺവെൻഷനിൽ ‘ശബരിമല അയ്യനെ’ പരാമർശിച്ചത് വിവാദമായി. ഇതിന് തെരഞ്ഞെടുപ്പ് കമീഷ​​െൻറ നോട്ടീസ് ലഭിച്ചു. തൊട്ടുപിന്നാലെ മറ്റൊരു കൺവെൻഷനിൽ ‘തൃശൂരിനെ ഞാനിങ്ങെടുക്കുവാ’ എന്ന പരാമർശം ട്രോളൻമാർക്ക് ചാകരയൊരുക്കി.

കുറഞ്ഞ നാൾ മാത്രമെ പ്രചാരണത്തിൽ സുരേഷ്ഗോപി ഉണ്ടായിരുന്നുള്ളൂവെങ്കിലും കേന്ദ്രങ്ങളിലെല്ലാം സ്ത്രീകളടക്കമുള്ള വൻ ആൾക്കൂട്ടങ്ങളായിരുന്നു എത്തിയത്. കുടുംബങ്ങളെ കൈയിലെടുക്കുന്ന വിധം ഉച്ചക്ക് വീടുകളിൽ കയറി ഭക്ഷണം കഴിക്കുകയും, പ്രചാരണ വാഹനത്തിൽ നിന്നിറങ്ങിയുമുള്ള പ്രചാരണ രീതി ശ്രദ്ധ പിടിച്ചുപറ്റി. ഇതിനിടെ ഗർഭിണിയുടെ വയറിൽ തലോടിയ ദൃശ്യം ആരോപണമാക്കി പ്രചരിപ്പിക്കാൻ ശ്രമിച്ചത് അനുകൂലമാവുകയും െചയ്തു.

Tags:    
News Summary - Suresh Gopi Loksabha Election 2019 -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.