മദ്യശാല നിരോധനം: ഇളവ്​ നൽകുന്നത് സംസ്ഥാന​ സർക്കാറിന്​ തീരുമാനിക്കാം-സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ വിധിയില്‍ പഞ്ചായത്തുകള്‍ക്ക് ഇളവ് നൽകുന്നത് സംസ്ഥാനങ്ങൾക്ക്​ തീരുമാനിക്കാമെന്ന്​ സുപ്രീംകോടതി. മുൻ ഉത്തരവ്​ ഭേദഗതി ചെയ്​താണ്​ സുപ്രീംകോടതിയുടെ പുതിയ നിർദേശം​.

Liqour policy by Anonymous vSXQ41Mix on Scribd

Full View

കേരളത്തിലെ കള്ളുഷാപ്പുകള്‍ക്ക് ഇളവ് തേടിയുള്ള ഹര്‍ജികള്‍ അന്തിമ വാദത്തിനായി കഴിഞ്ഞദിവസം മാര്‍ച്ച് 13-ലേക്ക് മാറ്റിയിരുന്നു. ഹൈവേകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന വിധിയില്‍ വ്യക്തത തേടിയുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. നഗരത്തിലൂടെ കടന്നു പോകുന്ന ഹൈവേകള്‍ക്ക് ഇളവു നല്‍കിയ ചണ്ഡീഗഢ് ഭരണകൂടത്തിന്റെ നടപടി സുപ്രീംകോടതി നേരത്തേ ശരിവെച്ചിരുന്നു. 

പഞ്ചായത്തുകള്‍ക്ക് ഇളവു നല്‍കാന്‍ സര്‍ക്കാരിന് അധികാരം നല്‍കണമെന്ന് ബാറുടമകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചിരുന്നു.

പാതയോര മദ്യശാലാ നിരോധനത്തില്‍ കള്ളുഷാപ്പുകള്‍ക്ക് ഇളവു തേടിയുള്ള ഹര്‍ജികള്‍ അന്തിമവാദത്തിനായി കഴിഞ്ഞി ദിവസം മാറ്റിയിരുന്നു. കള്ളുഷാപ്പുകള്‍ക്ക് പുറമെ ബിയര്‍, വൈന്‍ പാര്‍ലറുകളും പാതയോരത്ത് തുറക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

<
Tags:    
News Summary - Supremcourt on Liqour shop ban-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.