Posted On
date_range Updated On
date_range സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഒരു മരണം കൂടി
ആലപ്പുഴ: സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഒരാൾകൂടി മരിച്ചു. ആലപ്പുഴ ചെട്ടികാട് പുത്തൻപുരക്കൽ സുഭാഷ് (34) ആണ് മരിച്ചത്. കെട്ടിട നിര്‍മാണ ജോലിക്കിടെ ഇലക്ട്രീഷ്യനായ സുഭാഷ് കുഴഞ്ഞുവീഴുകയായിരുന്നു. സുഭാഷിന് ഹൃദയാഘാതവുമുണ്ടായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.
സൂര്യാതപമേറ്റ് പാലക്കാടും മരണം സംഭവിച്ചിരുന്നു. എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. 90 വയസായിരുന്നു പ്രായം. ശനിയാഴ്ച വീടിന് സമീപത്തുള്ള കനാലിൽ ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം മരണ കാരണം വ്യക്തമായിരുന്നില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മരണ കാരണം സൂര്യാതപമേറ്റതാണെന്ന് മനസിലായത്.
ജോലിക്കിടെ സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന പന്തക്കൽ സ്വദേശി യു.എം. വിശ്വനാഥനും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.