Posted On
date_range Updated On
date_range വേനലവധി പരിശീലനക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍
തിരുവനന്തപുരം: പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ സ്ക്വാഷ് സെന്‍ററില്‍ ഏപ്രില്‍ ഒന്നു മുതല്‍ വേനലവധി പരിശീലന ക്യാമ്പ് ആരംഭിക്കുമെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെൻർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു. കേരള പൊലീസിലെ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ ടേബിള്‍ ടെന്നീസ്, ആര്‍ച്ചറി, സ്ക്വാഷ്, ഫെന്‍സിങ് എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്.
രാവിലെയും വൈകിട്ടുമാണ് പരിശീലനം. ഈ വര്‍ഷം പുതുതായി ആരംഭിക്കുന്ന ഫെന്‍സിങ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ജോസ്ന ക്രിസ്റ്റിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.