സൂര്യാതപം: ജോലിസമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാതപം ഏൽക്കുന്നത് ഒഴിവാക്കാൻ ജോലിസമയം പുനഃക്രമീകരിച്ച്​ ​േലബർ കമീഷണർ ഉത്തരവിറക്കി. ഇതനുസരിച്ച് ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലിചെയ്യുന്നവർക്ക് ഉച്ചക്ക്​ 12 മുതൽ മൂന്ന്്​ വരെ  വിശ്രമവേളയായിരിക്കും.  ഇവരുടെ ജോലി സമയം രാവിലെ ഏഴ്​ മുതൽ വൈകീട്ട് ഏഴ്​ വരെ സമയത്തിനുള്ളിൽ എട്ട്​ മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചക്കു​ശേഷവുമുള്ള ഷിഫ്റ്റുകളിലെ  ജോലിസമയം യഥാക്രമം ഉച്ചക്ക്​ 12ന് അവസാനിക്കുകയും വൈകീട്ട്  മൂന്നിന് ആരംഭിക്കുകയും ചെയ്യും. 1958 ലെ  കേരള മിനിമം വേതനചട്ടം 24 (3) പ്രകാരമാണ് ഉത്തരവ്. ജില്ല ലേബർ ഒാഫിസർമാർ തൊഴിലിടങ്ങളിൽ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കമീഷണർ നിർദേശിച്ചിട്ടുണ്ട്്. 

Tags:    
News Summary - summer hot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.