ബത്തേരിയിൽ കാറുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു; ഒരു മരണം

കൽപറ്റ: സുൽത്താൻ ബത്തേരിയിൽ കാറുമായി കൂട്ടിയിടിച്ച ബസ് മറിഞ്ഞ് ഒരു മരണം. നിരവധി പേർക്ക് പരിക്കേറ്റു. അമ്പലവയൽ നെല്ലാറ സ്വദേശി ദിപിനാണ് മരിച്ചത്.

ബത്തേരി ഐഡിയൽ സ്കൂളിന് മുന്നിലായിരുന്നു അപകടം. കൽപ്പറ്റയിൽ നിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന ഗീതിക എന്ന ബസാണ് അപകടത്തിൽപെട്ടത്.

വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കൽപ്പറ്റ, ബത്തേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബസ് മറിയുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം

Full View
Tags:    
News Summary - Sulthan bathery Bus Accident-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.