വി​ദ്യാർഥി പാമ്പുകടിയേറ്റ്​ മരിച്ച സംഭവം: അധ്യാപകന്​ സസ്​പെൻഷൻ: സ്​കൂളിൽ പ്രതിഷേധം

സുൽത്താൻബത്തേരി: ക്ലാസ്​മുറിയിൽ വിദ്യാർഥി പാമ്പുകടിയേറ്റ്​ മരിച്ച സംഭവത്തിൽ അധ്യാപകന്​ സസ്​പെൻഷൻ. വിദ്യാർ ഥിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അലംഭാവം കാണിച്ചുവെന്ന ആരോപണമുയർന്ന അധ്യാപകൻ ഷെജിലിനേയാണ്​ സസ്​പെൻഡ്​ ചെയ ്​തത്​. സ്​കൂളിൽ അധ്യാപകർക്ക്​ കാർ ഉണ്ടായിട്ടും വിദ്യാർഥിനിയെ യഥാസമയം ആശുപത്രിയിൽ എത്തിച്ചില്ല. ഹെഡ്​മാസ്​റ ്റർ അടക്കം അധ്യാപകരോട്​ വിശദീകരണം ആവശ്യ​െപ്പട്ടിട്ടുണ്ട്​.

സംഭവത്തിൽ ജില്ല കലക്​ടർ അദീല അബ്​ദുല്ല സർക് കാറിന്​ റിപ്പോർട്ട്​ നൽകി. വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ്​ ഡി.ഡി.ഇയോടാണ്​ റിപ്പോർട്ട്​ ആവശ്യപ് പെട്ടിട്ടുണ്ട്​.

അതിനിടെ പ്രതിഷേധവുമായി നാട്ടുകാർ സ്​കൂളിലെത്തി. സ്കൂളിലെത്തിയ ഡി.ഇ.ഒക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ജനരോഷം ഭയന്ന് സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്ന അധ്യാപകർക്ക് നേരെ ഒരു സംഘം നാട്ടുകാർ കയ്യേറ്റത്തിന് ശ്രമിച്ചു. സ്​റ്റാഫ്​ റൂമി​​​​െൻറ പൂട്ട്​ തകർത്താണ്​ പ്രതിഷേധക്കാർ അകത്തു കയറിയത്​.

സ്​റ്റാഫ്​ റൂം പരിസരത്ത്​ നിന്ന്​ പൊലീസ് മാറിയ സമയത്താണ്​ നാട്ടുകാർ അധ്യാപകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സ്റ്റാഫ് റൂമിനുള്ളിൽ പ്രധാനാധ്യാപകനും മറ്റ് മൂന്ന് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. അനാസ്ഥ കാണിച്ചെന്ന ആരോപണത്തെ തുടർന്ന്​ സസ്​പെൻഷനിലായ അധ്യാപകൻ ഷെജിൽ സ്ഥലത്തുണ്ടായിരുന്നില്ല. പ്രധാനാധ്യാപകനു നേരെ കയ്യേറ്റത്തിന്​ ശ്രമിച്ച ആൾക്കൂട്ടത്തെ പൊലീസെത്തിയാണ് നിയന്ത്രിച്ചത്

അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ്​ വിദ്യാർഥിയുടെ മരണത്തിന്​ കാരണമായതെന്ന്​ രക്ഷിതാക്കളും ബന്ധുക്കളും ആരോപിച്ചു.

വിദ്യാർഥിനിയെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകർ ഒന്നും ചെയ്തില്ലെന്ന് സഹപാഠികൾ ആരോപിച്ചിരുന്നു. രക്തമൊലിക്കുന്ന കാലുമായി വിദ്യാർഥി ഏറെ നേരം ഇരുന്നു. കുട്ടിയുടെ രക്ഷിതാവ് എത്തിയ ശേഷം മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. 3.15ന് സംഭവം ഉണ്ടായിട്ടും 45 മിനിറ്റോളം ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നാണ്​ ആരോപണം.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ ബ​ത്തേ​രി ഗ​വ. സ​ർ​വ​ജ​ന സ്കൂ​ളി​ലാണ് സംഭവം. പു​ത്ത​ൻ​കു​ന്ന് ചി​റ്റൂ​രി​ലെ നൊ​ത്ത​ൻ​വീ​ട്ടി​ൽ അ​ഡ്വ. അ​സീ​സിന്‍റെ​യും അ​ഡ്വ. സ​ജ്ന​യു​ടെ​യും മ​ക​ൾ ഷ​ഹ​ല ഷെ​റി​നാ​ണ് (10) മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യായിരുന്നു മ​ര​ണം.

Tags:    
News Summary - Sulthan batheri school tragady-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.