ദൃ​ശ്യ​ങ്ങ​ൾ പെ​ൺ​കു​ട്ടി​ക്ക്​ അ​യ​ച്ചു​ യു​വാ​വ്​ തൂ​ങ്ങി​മ​രി​ച്ചു

ചേ​ര്‍ത്ത​ല: മ​ര​ണ​ദൃ​ശ്യ​ങ്ങ​ൾ സു​ഹൃ​ത്താ​യ പെ​ണ്‍കു​ട്ടി​ക്ക് വി​ഡി​യോ​യി​ലൂ​ടെ അ​യ​ച്ചു​കൊ​ടു​ത്ത്​ യ ു​വാ​വ്​ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ചു.
ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 12ാം വാ​ര്‍ഡ് മാ​ളി​യേ​ക്ക ​ല്‍ മോ​ഹ​ന​​െൻറ​യും സി​ന്ധു​വി​​െൻറ​യും മ​ക​ന്‍ ശ്രീ​രാ​ഗാ​ണ്​ (25) മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 3.30ഓ​ടെ​യാ​ണ്​ സം​ഭ​വം. വി​ഡി​യോ കോ​ളി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍ന്ന്​ പെ​ണ്‍കു​ട്ടി പ്ര​തി​ശ്രു​ത വ​ര​നു​മാ​യി ക​ട​ക്ക​ര​പ്പ​ള്ളി​യി​ല്‍ വീ​ട്ടി​ലെ​ത്തു​മ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന്​ കാ​ണി​ച്ച്​ ബ​ന്ധു​ക്ക​ള്‍ പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി.

ശ​നി​യാ​ഴ്ച പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ത്തും. ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മ​െൻറ്​ പ​ഠ​നം ക​ഴി​ഞ്ഞ് ജോ​ലി​ക്ക്​ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​രാ​ഗ്. പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.
Tags:    
News Summary - suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.