ചവറ: ഐ.ടി.ഐ വിദ്യാർഥി രഞ്ജിത് (18) മർദമേറ്റ് മരിച്ച കേസിെൻറ അന്വേഷണചുമതല തെക്കുംഭാഗം എസ്.ഐയിൽനിന്ന് മാറ്റി ചവറ സി.ഐ ചന്ദ്രദാസിന് നൽകി. എ.സി.പി അരുൺരാജ് രഞ്ജിത്തിെൻറ വീട്ടിലെത്തി മാതാപിതാക്കളിൽനിന്ന് മൊഴിയെടുത്തു. കൊല്ലം ജില്ല ജയിൽ വാർഡൻ തേവലക്കര അരിനല്ലൂർ മല്ലകത്ത് വീട്ടിൽ വിനീതിെൻറ നേതൃത്വത്തിൽ വീടുകയറി മർദിച്ചതിനെതുടർന്ന് ഗുരുതര പരിക്കേറ്റാണ് തേവലക്കര അരിനെല്ലൂർ ചിറക്കാലക്കോട്ട് കിഴക്കതിൽ രഞ്ജിത് മരിച്ചത്.
മർദിച്ച സംഘത്തിൽ ഏഴ് പേരുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ, ജയിൽ വാർഡനെ മാത്രമേ അറസ്റ്റ് ചെയ്തുള്ളൂ. കേസിൽ ഉൾപ്പെട്ടവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് എ.സി.പി അരുൺരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു.രഞ്ജിത്തിനെ മർദിച്ച സംഘത്തിൽ അരിനല്ലൂർ സൗത്ത് ബ്രാഞ്ച് കമ്മിറ്റിയംഗം സരസൻ പിള്ള ഉെണ്ടന്ന ആരോപണം സി.പി.എം ചവറ ഏരിയ സെക്രട്ടറി ടി. മനോഹരൻ നിഷേധിച്ചു.
അറസ്റ്റിലായ ജയിൽ വാർഡൻ വിനീത് ഉൾപ്പെടെ ആറംഗസംഘം വീട്ടിലെത്തി രഞ്ജിത്തിനെ മർദിച്ചതെന്നാണ് മാതാപിതാക്കൾ പൊലീസിൽ നൽകിയ മൊഴി. ഇക്കൂട്ടത്തിൽ വിനീതിെൻറ പിതൃസഹോദരനും സി.പി.എം അരിനല്ലൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറിയുമായ സരസൻപിള്ളയും ഉണ്ടെന്ന് മൊഴിയിലുണ്ട്. എന്നാൽ, ഇദ്ദേഹം ഉൾപ്പെടെ എല്ലാവരെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ പൊലീസ്, ജില്ല ജയിൽ വാർഡൻ വിനീതിനെ മാത്രം പ്രതിയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.