സുഡാൻ : ഞായറാഴ്ച 22 മലയാളികൾ കൂടി നാട്ടിലെത്തി

കൊച്ചി: ആഭ്യന്തര കലാപം നിലനിൽക്കുന്ന സുഡാനിൽ നിന്നും ഞായറാഴ്ച 22 മലയാളികൾ കൂടി ജന്മനാട്ടിൽ തിരിച്ചെത്തി. ഡെൽഹിയിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും ഇൻഡിഗോ വിമാനത്തിൽ ഒമ്പത് പേർ തിരുവനന്തരപുരത്തുമാണ് എത്തിയത്. ഇതോടെ നാലു ദിവസത്തിനുള്ളിൽ സുഡാനിൽ നിന്നും നാട്ടിലെത്തിയവരുടെ ആകെ എണ്ണം 80 ആയി.


 



ജിദ്ദയിൽ നിന്നും നേരിട്ട് 180 യാത്രക്കാരുമായി സ്പൈസ് ജെറ്റിന്റെ ഒരു വിമാനം തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ കൊച്ചിയിലെത്തും. ബംഗലുരുവിൽ നിന്ന് 40 പേരും ഡെൽഹിയിൽ നിന്ന് 33 പേരും മുംബൈയിൽ നിന്ന് ഏഴ് പേരും ഇതിനോടകം കേരളത്തിൽ എത്തിയിട്ടുണ്ട്. 23 - ഓളം പേർ ബംഗലുരുവിൽ ക്യാരന്റീനിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ മെയ് രണ്ട്, മൂന്ന് തീയതികളിൽ കേരളത്തിലേക്ക് അയക്കുമെന്ന് കരുതുന്നു.

വിമാനത്താവളങ്ങളിലെത്തിയ മലയാളികളെ നോർക്ക റൂട്ട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേക്ക് യാത്രയാക്കി.

Tags:    
News Summary - Sudan: On Sunday, 22 more Malayalis arrived home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.