വെള്ളാപ്പള്ളി ഈഴവ സമൂഹത്തിന്‍റെ രക്തം കുടിക്കുന്ന ഡ്രാക്കുള- സുഭാഷ്​ വാസു

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കു മെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി ജനറൽ സെക്രട്ടറി സുഭാഷ് വാസു. ഈഴവ സമൂഹത്തി​​​​െൻറ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശൻ. ആയിരക്കണക്കിന് കോടി രൂപയാണ് യോഗം അംഗങ്ങളില്‍ നിന്നായി വെള്ളാപ്പള്ളി തട്ടിയെടുത്തതെന്നും സുഭാഷ്​ വാസു വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ഡി.ജെ.എസിനെ വച്ചു കുതിരക്കച്ചവടം നടത്തുകയാണ് വെള്ളാപ്പള്ളിയും തുഷാറും ചെയ്തത്. ലോക്​സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ, ആലപ്പുഴ സീറ്റുകളിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ നിർത്താതിരുന്നത്​ സി.പി.എമ്മിനു വേണ്ടിയാണ്​. അരൂർ ഉപതെരഞ്ഞെടുപ്പ് സീറ്റിലും സി.പി.എമ്മുമായി കുതിര കച്ചവടം നടത്തിയെന്നും സുഭാഷ്​ വാസു ആരോപിച്ചു.

മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നത്. എസ്.എൻ.ഡി.പി യിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്ത് സംരക്ഷിക്കാൻ വേണ്ടിയാണ് എൻ.ഡി.എക്ക്​ ഒപ്പം നില്‍ക്കുന്നത്. ആഗോള ചൂതാട്ട കേന്ദ്രമായ മക്കാവു ദ്വീപില്‍ വരെ വെള്ളാപ്പള്ളിക്കും കുടുംബത്തിനും സ്വത്തുണ്ട്​. ഇതെല്ലാം അവര്‍ അനധികൃതമായി സമ്പാദിച്ചതാണ്. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങൾ ജനുവരി 16-ന് തിരുവനന്തപുരത്ത് ടി.പി സെന്‍കുമാറിനൊപ്പം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തും.

തുഷാർ വെള്ളാപ്പള്ളി പ്രവർത്തകരെ വഞ്ചിക്കുകയാണ്​. പത്രസമ്മേളനം നടത്തുമ്പോൾ മാത്രമാണ് തുഷാർ പ്രസിഡൻറ്​ ആകുന്നതെന്നും ബി.ഡി.ജെ.എസിന് വേണ്ടി പ്രവർത്തിച്ചത് താനാണെന്നും സുഭാഷ്​ വാസു പറഞ്ഞു​. തുഷാർ പാർട്ടി പ്രസിഡൻറായി അഭിനയിക്കുകയാണ്. തുഷാറിന്​ അനധികൃത സ്വത്തുകളുണ്ട്​. ദുബായിൽ തുഷാറിന്‍റെ ബിസിനസി​​​​െൻറ കരാര്‍ ഏറ്റെടുത്ത് നടത്തിയ വകയിൽ 3.60 ലക്ഷം ദിർഹം തനിക്ക് നൽകാനുണ്ട്. ഈ പണം ഇതുവരേയും തുഷാര്‍ തന്നില്ലെന്നുമാത്രമല്ല, വധഭീഷണി മുഴക്കുകയാണ്​. ചെക്ക് കേസില്‍പ്പെട്ട് തുഷാറിന് ദുബായില്‍ കിടക്കേണ്ടി വന്നത് സ്വന്തക്കാര്‍ മൂലമാണെന്നും സുഭാഷ് വാസു പറഞ്ഞു.

സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം സുഭാഷ് വാസു രാജിവെച്ചിരുന്നു. ഇതിന്​ പിന്നാലെയാണ് വെള്ളാപ്പള്ളിയുമായുള്ള തുറന്ന പോരിന് സുഭാഷ് വാസു കളത്തിലിറങ്ങിയിരിക്കുന്നത്​.

ഒന്നാം മോദി സർക്കാറി​​​​െൻറ കാലത്ത് ബി.ഡി.ജെ.എസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളിൽ പ്രധാനപ്പെട്ട ചുമതലയിലൊന്നായ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് 2018ൽലാണ് സുഭാഷ് വാസു നിയമിതനാകുന്നത്. എന്നാൽ, അടുത്തിടെ വെള്ളപ്പാള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു.

Tags:    
News Summary - Subhash Vasu slams Vellapally Nadesan - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.