ചാരുംമൂട് (ആലപ്പുഴ): വേർപാടിെൻറ വേദന പടർന്നിറങ്ങിയ പകലിൽ കണ്ണീർപ്പൂക്കൾ അർച് ചനയായി സമർപ്പിച്ച് നവനീതിന് പ്രിയപ്പെട്ടവരുടെ അന്ത്യാഞ്ജലി. ക്രിക്കറ്റ് ബാറ്റായ ി ഉപയോഗിച്ച് പലക കഷണം തലയിൽ കൊണ്ട് മരണപ്പെട്ട ചുനക്കര ഹയർ സെക്കൻഡറി സ്കൂളിലെ ആ റാം ക്ലാസ് വിദ്യാർഥിയായ ചാരുംമൂട് പുതുപ്പള്ളിക്കുന്നം വിനോദ് ഭവനത്തിൽ വിനോദിെൻറ മ കൻ നവനീതിനാണ് നാട് കണ്ണീർപ്പൂക്കൾ അർപ്പിച്ച് അന്ത്യാഞ്ജലി നൽകിയത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വിലാപയാത്രയോടെ 1.30 ന് വിദ്യാലയ മുറ്റത്തേക്കാണ് ഭൗതികശരീരം ആദ്യം കൊണ്ടുവന്നത്. സഹപാഠികളും നാട്ടുകാരും ജനപ്രതിനിധികളടക്കം വിദ്യാലയ മുറ്റെത്തത്തി.
ഭൗതികശരീരം പ്രത്യേകം ഒരുക്കിയ പന്തലിലേക്ക് ആംബുലൻസിൽനിന്നും ഇറക്കിവെച്ചപ്പോൾ അതുവരെ വിങ്ങിപ്പൊട്ടിനിന്ന അന്തരീക്ഷമാകെ ദുഃഖ സാന്ദ്രമായി. അധ്യാപകരും സഹപാഠികളും പരസ്പരം കെട്ടിപ്പുണർന്ന് നിലവിളിച്ചത് കണ്ടതോടെ ചുറ്റും നിന്നവരിലെല്ലാം വേദനയായി പടർന്നിറങ്ങി. ‘ഇനി അവനെ കാണാനൊക്കില്ലല്ലോ‘യെന്ന് വിലപിച്ച് നിരവധി സഹപാഠികൾ ചിലർ തിരക്കൊഴിഞ്ഞ ഭാഗത്തുചെന്ന് പൊട്ടിക്കരയുന്നുണ്ടായിരുന്നു. നവനീതിെൻറ ക്ലാസ് ടീച്ചർ ഓഫിസ് മുറിയിൽ പൊട്ടിക്കരഞ്ഞത് ആശ്വസിപ്പിക്കാനെത്തിയവരെയും കണ്ണീരിലാഴ്ത്തി.
ഉച്ചക്ക് രണ്ടോടെയാണ് ഭൗതികശരീരം വീട്ടിൽ എത്തിച്ചത്. ഇവിടെ ആയിരങ്ങളാണ് കാത്തുനിന്നത്. അമ്മ ധന്യയും പിതാവ് വിനോദും കുഞ്ഞനുജൻ നവീനും അന്ത്യചുംബനം അർപ്പിക്കാനെത്തിയത് വികാരനിർഭര കാഴ്ചയായി. മൂന്നരയോടെ വീടിെൻറ തെക്കുഭാഗത്ത് ഒരുക്കിയ ചിതയിലേക്ക് ഭൗതികശരീരം അന്ത്യയാത്രക്കായി എടുത്തപ്പോൾ വിങ്ങിനിന്ന കണ്ണീർച്ചാലുകൾ പുഴയായി മാറി. ഒന്നിച്ചുറങ്ങിയ, ഒന്നിച്ചു കളിച്ച പ്രിയപ്പെട്ട ചേട്ടന് അന്ത്യചുംബനം നൽകി സഹോദരൻ നവീൻ ചിതക്ക് തീ കൊളുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.