തിരുവനന്തപുരം: അൺ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ചീഫ് ഒാഫിസിെൻറ ഉത്തരവില്ലാതെ കൺസഷൻ അനുവദിക്കാൻ പാടില്ലെന്ന് യൂനിറ്റുകൾക്ക് കെ.എസ്.ആർ.ടി.സിയുടെ നിർദേശം. പഠനത്തോടൊപ്പം മറ്റേതെങ്കിലും തൊഴിലിലോ വ്യാപാരത്തിലോ ഏർപ്പെട്ടിരിക്കുന്നവർക്കും കൺസഷൻ അനുവദിക്കാൻ പാടില്ല.
സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടത്തപ്പെടുന്ന ഒരുവർഷമോ അതിൽ കൂടുതലോ ദൈർഘ്യമുള്ള മുഴുസമയ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ചീഫ് ഒാഫിസിെൻറ ഉത്തരവില്ലാതെ തന്നെ യൂനിറ്റുകളിൽനിന്ന് യാത്ര സൗജന്യകാർഡ് അനുവദിക്കാം. കൺസഷൻ ടിക്കറ്റിെൻറ വർധിച്ച നിർമാണച്ചെലവ് കണക്കിലെടുത്ത് കാർഡിന് ഇൗടാക്കിയിരുന്ന രണ്ട് രൂപ 10 രൂപയായി ഉയർത്തിയിട്ടുണ്ട്.
പാർട്ട്ടൈം കമ്പ്യൂട്ടർ കോഴ്സുകൾ, ഒാപൺ സ്കൂൾ, വിദൂര വിദ്യാഭ്യാസം ഹിന്ദി പ്രചാരകന്മാർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവക്ക് യാത്രാ സൗജന്യമുണ്ടാകില്ല. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സ്ഥാപനത്തിന് കൺസഷൻ അനുവദിക്കാമെന്നുള്ള ചീഫ് ഒാഫിസിൽ നിന്നുള്ള ഉത്തരവ് ലഭിച്ചാൽ മാത്രമേ ഇൗ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് കൺസഷൻ നൽകാവൂവെന്നും സർക്കുലറിൽ പറയുന്നു.
സ്റ്റേറ്റ് സിലബസ് തുടരുന്ന സ്കൂളുകൾക്ക് മുൻവർഷങ്ങളിൽ കൺസഷൻ അനുവദിച്ചിട്ടുണ്ടെങ്കിൽ ചീഫ് ഒാഫിസ് അനുമതിയില്ലാതെ കൺസഷൻ നൽകും. ഇതരസംസ്ഥാന യൂനിവേഴ്സിറ്റിയുമായി അഫ്ലിയേറ്റ് ചെയ്ത കേരളത്തിെല സ്ഥാപനങ്ങളിലുള്ളവർക്ക് കൺസഷൻ ഉണ്ടാകില്ല. കോഴ്സ് തുടങ്ങി രണ്ട് മാസത്തിന് ശേഷം വരുന്ന അപേക്ഷകൾക്കും ഒാഫിസ് അനുമതിയില്ലാതെ കൺസഷൻ അനുവദിക്കരുതെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.