കൊച്ചി: സ്കൂളുകളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര മാർഗനിർദേശം രൂപവത്കരിക്കാൻ ചീഫ് സെക്രട്ടറി ഉടൻ ഉന്നതതല യോഗം വിളിക്കണമെന്ന് ഹൈകോടതി. അതിൽ വിദ്യാഭ്യാസ, തദ്ദേശ, ആരോഗ്യ, വനം ഉന്നത ഉദ്യോഗസ്ഥരെയടക്കം പങ്കെടുപ്പിക്കണം. മാർഗരേഖയുടെ കരട് 28ന് വിഷയം പരിഗണിക്കുമ്പോൾ കോടതിയിൽ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
സുൽത്താൻബത്തേരിയിൽ സ്കൂളിൽവെച്ച് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ചതും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്സിംഗ് നൽകിയതുമായ ഹരജികളാണ് കോടതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.