കെ.എസ്.യു ജൻസി കണക്ട് യാത്രയുടെ സ്റ്റുഡൻസ് മീറ്റ് അപ്പിൽ നടി വിൻസി അലോഷ്യസ് സംസാരിക്കുന്നു 

‘സ്റ്റുഡൻസ് മാനിഫെസ്റ്റോ’: കെ.എസ്.യു ജൻസി കണക്ട് യാത്രക്ക് മലപ്പുറത്ത് സ്വീകരണം

പൊന്നാനി: വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ വി.ടി. ബൽറാം. മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് വലിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുതലമുറയിൽ വലിയ സ്വാധീനം ചെലുത്താൻ സിനിമക്ക് കഴിയുന്നുണ്ടെന്നും നടി വിൻസി അലോഷ്യസ് ചൂണ്ടിക്കാട്ടി. ജെൻസികളുടെ താൽപര്യങ്ങൾ പരിഗണിച്ചു കൊണ്ടാകും യു.ഡി.എഫിന്‍റെ മാനിഫെസ്റ്റോ തയാറാക്കുകയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും വ്യക്തമാക്കി.

ജെൻസി കണക്ട് യാത്രയുടെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റുഡൻസ് മീറ്റ് അപ്പിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു മൂവരും.

പുതുതലമുറയുടെ കാഴ്ചപ്പാടുകൾ കേട്ടറിഞ്ഞ് സ്റ്റുഡൻസ് മാനിഫെസ്റ്റോ തയാറാക്കുകയാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ നയിക്കുന്ന യാത്രയുടെ ലക്ഷ്യം.

ജില്ലാ പ്രസിഡന്‍റ് ഇ.കെ. അൻഷിദ് അധ്യക്ഷത വഹിച്ചു. എൻ.എസ്.യു.ഐ ദേശീയ ജന. സെക്രട്ടറി അനുലേഖ ബൂസ, സംസ്ഥാന വൈസ് പ്രസിഡന്‍റഉമാരായ എം.ജെ. യദുകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, അരുൺ രാജേന്ദ്രൻ, ആൻ സെബാസ്റ്റ്യൻ, ജന. സെക്രട്ടറിമാരായ നിതിൻ മണക്കാട്ടുമണ്ണിൽ, കണ്ണൻ നമ്പ്യാർ, ആദിൽ കെ.കെ.ബി, എം. റഹ്മത്തുളള, ഷഫ്രിൻ എം.കെ, തൗഫീക്ക് രാജൻ, ആഘോഷ് വി.സുരേഷ്, സച്ചിൻ ടി. പ്രദീപ്, ആസിഫ് എം.എ. എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - ‘Student Manifesto’: KSU Jancy Connect Yatra receives warm welcome in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.