വൈശാഖ്
Posted On
date_range Updated On
date_range ആലപ്പുഴയിൽ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു
മണ്ണഞ്ചേരി:റെയിൽവേ പാളം മുറിച്ചു കടക്കുവാൻ ശ്രമിച്ച വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. പാതിരപ്പള്ളി ചെട്ടികാട് നിവാസിൽ രഞ്ജു കുമാറിൻ്റെയും ചിത്രയുടെയും മകൻ വൈശാഖ് (20) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറരയോടെ പാതിരപ്പള്ളി റെയിൽ ക്രോസിന് വടക്ക് സൽക്കല ജങ്ഷനിലായിരുന്നു അപകടം. സമീപത്തെ വീട്ടിലെ മരണാ നന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് നടക്കുമ്പോഴാണ് ട്രെയിൻ തട്ടിയത്. പാളത്തോട് ചേർന്ന് നടക്കവേ ട്രെയിൻ വന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകട കാരണം.
ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: രാമൻ, കൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.