തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാർഥിക് ക് പ്രാഥമികകൃത്യം നിർവഹിക്കുന്നതിന് അനുമതി നൽകാത്ത സംഭവത്തിൽ അധ്യാപികയെ പരീ ക്ഷാചുമതലയിൽനിന്ന് നീക്കി. കൊല്ലം കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ ാ ഡ്യൂട്ടിക്ക് നിയോഗിച്ച കുറ്റിക്കാട് സി.പി.എച്ച്.എസ് അധ്യാപികയെയാണ് ചുമതലയിൽനിന്ന് നീക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുനലൂർ ഡി.ഇ.ഒക്ക് നിർദേശം നൽകിയത്.
സംഭവം സംബന്ധിച്ച് പുനലൂർ ഡി.ഇ.ഒ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാർഥിയുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയുള്ള വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഡി.പി.െഎ ഡി.ഇ.ഒക്ക് നിർദേശം നൽകിയിട്ടുണ്ട്. ശൗചാലയത്തിൽ പോകാൻ അനുമതി വൈകിയതിനെതുടർന്ന് വിദ്യാർഥി പരീക്ഷാ ഹാളിൽ വിസർജനം നടത്തിയെന്ന റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നാണ് സ്കൂൾ അധികൃതർ ഡി.ഇ.ഒയെ അറിയിച്ചത്. പരീക്ഷ എഴുതുന്ന വിദ്യാർഥിയെ ശൗചാലയത്തിൽ വിടുന്നതിന് ഒാഫിസ് ജീവനക്കാരൻ കൂടെ വേണം.
33 ക്ലാസ് മുറികളിലായാണ് കടയ്ക്കൽ സ്കൂളിൽ പരീക്ഷ നടന്നിരുന്നത്. ഹെഡ്മാസ്റ്ററുടെ ഒാഫിസ് കെട്ടിടത്തിൽനിന്ന് അകലെയുള്ള കെട്ടിടത്തിലാണ് വിദ്യാർഥി പരീക്ഷ എഴുതിയിരുന്നത്. ഇതുകാരണം ഒാഫിസ് ജീവനക്കാരെന ലഭിക്കാൻ വൈകിയെന്ന് ഡി.ഇ.ഒയുടെ റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരൻ എത്തിയശേഷം ശൗചാലയത്തിൽ പോയാണ് വിദ്യാർഥി പ്രാഥമിക കൃത്യം നിർവഹിച്ചതെന്നാണ് ഡി.ഇ.ഒയെ സ്കൂൾ അധികൃതർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.