കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ്സിടിച്ച് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ്സിടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളജ് ബിരുദ വിദ്യാർഥിനി അബന്യ (18) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 4.45ഓടെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് വിദ്യാർഥിയെ ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാർഥിനിയെ ഇടിച്ചിട്ടയുടൻ ഡ്രൈവർ ബസ്സിൽനിന്നും ഇറങ്ങി ഓടിയിരുന്നു.

അതേസമയം, ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിപ്പോയിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. ഡ്രൈവർ ഡിപ്പോയിൽ തന്നെ ഉണ്ടെന്നും ഇയാളെ ചിലർ സംരക്ഷിക്കുകയാണെന്നും വിദ്യാർഥികൾ പറയുന്നു. പൊലീസെത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്.

അബന്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

Tags:    
News Summary - student died after being hit by KSRTC bus at kattakkakda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.