പൊലീസിനെതിരെ കുറിപ്പെഴുതി വിദ്യാർഥിയുടെ ആത്മഹത്യശ്രമം

കൊല്ലം: പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ക്ലാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയാണ് ഓച്ചിറ പൊലീസിനെതിരെ ആത്മഹത്യക്കുറിപ്പെഴുതിയത്. വിഷക്കായ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പതിനാറുകാരനായ വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആത്മഹത്യക്കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത് കണ്ട സുഹൃത്തുക്കളാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഇതിന് വിസ്സമതിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.

ജനുവരി 23ന് വിദ്യാർഥി ഉൾപ്പെടെ നാല് പേരെ ഒരു സംഘം ആക്രമിച്ചിരുന്നു. ഇൗ സംഭവത്തിൽ ഓച്ചിറ പൊലീസിൽ ഇവർ പരാതിയും നൽകി. എന്നാൽ കേസ് പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നും ഒത്തുതീർപ്പിന് ശ്രമിച്ചെന്നുമാണ് ആരോപണം. അതേസമയം പൊലീസ് ഇത് നിഷേധിച്ചു. ഇരുകൂട്ടരേയും സമീപിച്ച് കാര്യങ്ങൾ ചോദിച്ചറിയുകമാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - student attempted suicide by writing a note against the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.