കണ്ണൂർ വേങ്ങാട് സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ കെ.കെ. രാഗേഷ് സംസാരിക്കുന്നു

ആർഎസ്എസ് ആണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ട: കെ.കെ. രാഗേഷ്

കണ്ണൂർ: ആർ.എസ്.എസ് ആണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ടെന്നും, കള്ള് കുടിക്കുന്നവരുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും ഇടമല്ല ക്ഷേത്രമെന്നും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്. കണ്ണൂർ വേങ്ങാട് സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് പോകുന്ന കുട്ടികൾ പിന്നീട് ശാഖയിൽ പോകാൻ തുടങ്ങുമെന്നും അവരുടെ സ്വഭാവം മാറി ചുവന്ന കൊടി നശിപ്പിക്കാൻ തോന്നുംവിധം ആർ.എസ്.എസ് അവരെ മാറ്റുമെന്നും രാഗേഷ് ആരോപിച്ചു. കൃഷ്ണനാകാൻ പോകുന്നവരെ ആർ.എസ്.എസ് കംസനാക്കി മാറ്റും. ആർ.എസ്.എസ് വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പൊലീസ് ആർ.എസ്.എസിന് ഒത്താശ ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തിയ രാഗേഷ്, ആയുധവുമായി സംഘടിക്കുന്ന ആർ.എസ്.എസിനെതിരെ നടപടി എടുക്കാതെ സി.പി.എം പ്രതിഷേധങ്ങൾക്ക് പോലീസ് അനുമതി നിഷേധിക്കുകയാണെന്നും പറഞ്ഞു. തങ്ങളെ ആക്രമിക്കാൻ വന്നാൽ പാൽ കുടിച്ചിട്ട് പൊയ്ക്കോളൂ എന്ന് ആർ.എസ്.എസിനോട് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.