????? ????????????????? ??.?. ??????? ??.?????? ???????????? ??????????-????????-?????????? ???? ??????????????

ഗെയിൽ സമരച്ചൂടിൽ എരഞ്ഞിമാവ്; എതിർപ്പ്​ ശക്​തമായതോടെ പൊലീസ്​ പിൻവാങ്ങി

കീഴുപറമ്പ്: മലപ്പുറം, കോഴിക്കോട് ജില്ല അതിർത്തിയായ എരഞ്ഞിമാവിൽ 28 ദിവസമായി തുടരുന്ന ഗെയിൽ വിരുദ്ധസമരം വെള്ളിയാഴ്ച ശക്​തി പ്രാപിച്ചു. പൊലീസും സമരക്കാരും തമ്മിൽ നേർക്കുനേർ വന്നെങ്കിലും സമരക്കാരുടെ ചെറുത്തുനിൽപ്പിനാൽ പൊലീസിന് പദ്ധതി പ്രദേശത്തേക്ക് കയറാനായില്ല. സ്ത്രീകളും വൃദ്ധരുമടക്കമുള്ള നൂറുകണക്കിന് സമരക്കാരുടെ എതിർപ്പ്​ മൂലമാണ്​ നാല്​ മണിക്കൂർ മുഖാമുഖം നിന്നിട്ടും അമ്പതോളം പൊലീസുകാർക്ക് ഒടുവിൽ തിരിച്ചുപോവേണ്ടിവന്നത്. സമരക്കാരെ നീക്കം ചെയ്ത് പൈപ് ലൈൻ സ്ഥാപിക്കാൻ തൊഴിലാളികളെ ഇറക്കാനുള്ള പൊലീസ്​ നീക്കമാണ്​ താൽക്കാലികമായി പരാജയപ്പെട്ടത്.

നമസ്കാരത്തിന് പള്ളിയിൽ പോകാതെ റോഡിൽ തന്നെ സമരക്കാർ ളുഹ്ർ നമസ്കാരം നിർവഹിച്ചു. സമരസമിതിയുടെ മുഖ്യരക്ഷാധികാരി കൂടിയായ എം.ഐ. ഷാനവാസ് എം.പിയുടെ നേതൃത്വത്തിലാണ് എരഞ്ഞിമാവ്-ചെറുവാടി-കോഴിക്കോട് റോഡ് മൂന്നര മണിക്കൂർ ഉപരോധിച്ചത്. നേരത്തേ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് മടങ്ങിയ എം.പി, പൊലീസ് സംഘടിച്ചെത്തിയതറിഞ്ഞ് വീണ്ടുമെത്തി ഉപരോധത്തിന് നേതൃത്വം നൽകുകയായിരുന്നു. 
 


രാവിലെ പത്തിനാരംഭിച്ച സമരം വൈകീട്ട്​ മൂന്നിന്​ പൊലീസ് തിരിച്ചുപോയ ശേഷമാണവസാനിച്ചത്. സമരസമിതി ഭാരവാഹികളായ സി.പി. ചെറിയ മുഹമ്മദ്, ഗഫൂർ കുറുമാടൻ, വെൽഫയർ പാർട്ടി ജില്ല സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. നൗഷാദ് അലി, സി.ജെ. ആൻറണി എന്നിവർ സംസാരിച്ചു. മുക്കം ബ്ലോക്ക്​ കോൺഗ്രസ് പ്രസിഡൻറ്​ എം.ടി. അഷ്റഫ്, എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയംഗം പി.പി. ഷൗക്കത്തലി, ജനപ്രതിനിധികളായ സി.കെ. ഖാസിം, കെ.വി. റൈഹാന ബേബി, സുജ ടോം, ജി. അബ്​ദുൽ അക്ബർ, നജീബ് കാരങ്ങാടൻ, സമരസമിതി ഭാരവാഹികളായ കെ.ടി. മൻസൂർ, അലവിക്കുട്ടി കാവനൂർ, ബാവ പവർവേൾഡ്, ബഷീറുദ്ദീൻ പുതിയോട്ടിൽ എന്നിവർ നേതൃത്വം നൽകി.
   
ചർച്ച പരാജയം 
കീഴുപറമ്പ്: ഉപരോധം പുരോഗമിക്കുന്നതിനിടെ സമരത്തിന് നേതൃത്വം നൽകുന്ന എം.ഐ. ഷാനവാസ് എം.പിയുമായി ഗെയിൽ അധികൃതർ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ജനവാസകേന്ദ്രത്തിൽ നിന്ന്​ പൈപ് ലൈൻ മാറ്റാതെ പ്രശ്നപരിഹാരമാകില്ലെന്ന ജനവികാരം എം.പി അറിയിച്ചെങ്കിലും അധികൃതർ വഴങ്ങിയില്ല. സ്​ഥലത്തെ സാഹചര്യം ഡി.ജി.പി ലോക്നാഥ് ബെഹ്റയോട് എം.ഐ. ഷാനവാസ് എം.പി ഫോണിൽ ധരിപ്പിച്ചു. ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 

Tags:    
News Summary - strike against gail pipeline project kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.