തിരുവനന്തപുരം: പച്ചക്കറി സാധനങ്ങൾെക്കാപ്പം നിർമാണ മേഖലയിലെ സാധനസാമഗ്രികളുടെ വിലവർധനക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. നിലവിൽ മരുന്നിെൻറ കാര്യത്തിൽ അറസ്റ്റിലേക്കും കടയടപ്പിക്കലിലേക്കുമെല്ലാം നീങ്ങിയിട്ടുണ്ട്. ഒാക്സിജെൻറ കാര്യത്തിൽ ആദ്യം പ്രാധാന്യം നൽകുന്നത് ജീവൻ രക്ഷിക്കാനാണ്. അതിന് ആവശ്യത്തിനുള്ളത് ലഭ്യമായാൽ മറ്റ് കാര്യങ്ങളിലേക്ക് വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കോവിഡ് മൂലമുള്ള മരണസംഖ്യ ഉയരാൻ കാരണം കോവിഡ് വ്യാപനം വർധിച്ചതാണെന്ന് മുഖ്യമന്ത്രി. വ്യാപനം കൂടിയാൽ ആനുപാതികമായി മരണമുണ്ടാകാൻ സാധ്യതയുണ്ട്. മരണത്തിെൻറ ഭാഗമായി മറ്റ് നടപടിക്രമങ്ങൾ നിശ്ചയിക്കുന്നത് െഎ.സി.എം.ആർ പ്രോേട്ടാകോൾ അനുസരിച്ചാണ്. ഡോക്ടർമാരാണ് മാനദണ്ഡങ്ങൾ അനുസരിച്ച് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നത്. ഇത് സംബന്ധിച്ച് മറ്റ് അപാകതകൾ സാധാരണ നിലയിൽ ഉണ്ടാകാൻ ഇടയില്ല. അലർജിയുള്ളവർക്ക് ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലൂടെ മാത്രമേ വാക്സിൻ കൊടുക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം നഴ്സിങ് കോഴ്സ് പൂർത്തിയാക്കി വിദ്യാർഥികളുടെ പരീക്ഷ നടത്തുന്ന കാര്യം പ്രേത്യകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. പല പരീക്ഷകളും നടത്തുന്നുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പരീക്ഷ നടത്താൻ വലിയ കുഴപ്പമുണ്ടാകില്ലെന്നാണ് കരുതുന്നത്
കൊച്ചി: കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും കുടുംബവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യക്തിഗത സംഭാവനയായി ഒരുകോടി രൂപ നല്കി. ചെക്ക് കളമശ്ശേരി എം.എല്‍.എ ഓഫിസിലെത്തി മന്ത്രി പി. രാജീവിന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കൈമാറി. വീഗാലാന്‍ഡ് െഡവലപ്പേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ബി. ജയരാജും സന്നിഹിതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.