തൃശൂർ: പൊലീസ് അക്കാദമി കാമ്പസിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചുകടത്തി. മോഷണം അറിഞ്ഞത് ദിവസങ്ങൾക്കു ശേഷം. 30 വർഷത്തിലധികം പ്രായമുള്ള രണ്ടു ചന്ദനമരങ്ങളുടെ കാതലാണ് മോഷണം പോയതെന്നാണ് വിവരം.
ഇതുസംബന്ധിച്ച് വിയ്യൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്കാദമി കാമ്പസിൽ കാടിനോട് ചേർന്ന ഭാഗത്താണ് മോഷണം നടന്നത്. രണ്ടുദിവസം മുമ്പാണ് ഇതുസംബന്ധിച്ച് വിയ്യൂർ പൊലീസിൽ പരാതി ലഭിച്ചത്. അന്വേഷണം ആരംഭിച്ചതായി എസ്.എച്ച്.ഒ അറിയിച്ചു.
സി.സി.ടി.വി കാമറ നിരീക്ഷണമില്ലാത്ത ഭാഗത്തുനിന്നാണ് ചന്ദനം മോഷ്ടിച്ചത്. രണ്ടാഴ്ച മുമ്പാണ് മോഷണം നടന്നതെന്നാണ് വിവരം. മരക്കുറ്റിയുടെ പഴക്കം കണക്കാക്കിയാണ് ഇത്തരത്തിലൊരു വിലയിരുത്തൽ. അക്കാദമി എസ്റ്റേറ്റ് ഓഫിസർ വിയ്യൂർ പൊലീസിൽ നൽകിയ പരാതിയിൽ ഡിസംബർ 27നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പറയുന്നത്.
അതേസമയം, മോഷണ വിവരം പുറത്തുവന്നതോടെ കർശന ജാഗ്രത നിർദേശവുമായി സർക്കുലർ ഇറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.