തിരുവനന്തപുരം: സിറ്റി തിയറ്റേഴ്സിന്റെ ഡയറക്ടറും ഇമ്പീരിയൽ ട്രേഡിങ് കമ്പനി പ്രൊപ്രൈറ്ററുമായ തമ്പാനൂർ ന്യൂ തിയേറ്റർ റോഡ് മണി മന്ദിരത്തിൽ എസ്. ചന്ദ്രൻ (90) അന്തരിച്ചു. മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായ മെറിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനും നിർമാതാവുമായ പി. സുബ്രഹ്‌മണ്യത്തിന്റെ മകനാണ്.
മെറിലാന്റ് സുബ്രമണ്യത്തിനു ശേഷം എസ്. ചന്ദ്രന്റെ കാര്യനിർവഹണ ഫലമായാണ് ശ്രീകുമാർ, ശ്രീ വിശാഖ്, ന്യൂ തിയേറ്റർ, ശ്രീപദ്മനാഭ ഉൾപ്പെടുന്ന സിറ്റി തിയറ്റേഴ്‌സ് തലസ്ഥാന നഗരിയിലെ സിനിമ പാരമ്പര്യത്തിന്റെ ഭാഗമായി മാറിയത്.
ഭാര്യ: ശാന്ത. മക്കൾ: ഗീത സുനു, ശിവ രാജ, മിന്നു പഴനി, മഹേഷ് സുബ്രഹ്‌മണ്യം, ഗിരീഷ് സുബ്രഹ്‌മണ്യം. മരുമക്കൾ: സഞ്‌ജീവ് സുനു, എൻ. രാജ, പി. പഴനി, ബേബി റാണി, രേണു ഗിരീഷ്. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.