റാഗിങ് നിരോധന ഭേദഗതി ബില്ലിന്‍റെ കരട് ഉടനെന്ന്​ സർക്കാർ; വേഗത്തിലാക്കണമെന്ന് ഹൈകോടതി

കൊച്ചി: റാഗിങ്​ നിരോധന (ഭേദഗതി) ബില്ലിന്​ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചെന്നും കരട് ഉടൻ മന്ത്രിസഭയുടെ പരിഗണനക്ക്​ സമർപ്പിക്കുമെന്നും സർക്കാർ ഹൈകോടതിയിൽ. റാഗിങ് തടയാൻ കർശന നിയമനിർമാണം ആവശ്യപ്പെട്ട്​ കേരള ലീഗൽ സർവിസസ് അതോറിറ്റി അടക്കം നൽകിയ ഹരജികളിലാണ്​ ഡയറക്ടർ ജനറൽ ഓഫ്​ പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്​.

നിയമനി‌ർമാണം വേഗത്തിലാക്കുകയും ചട്ടങ്ങൾ രൂപവത്​കരിക്കുകയും വേണമെന്ന്​ നിർദേശിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, ഹരജി പിന്നീട്​ പരിഗണിക്കാൻ മാറ്റി.

ബില്ലിന്റെ കരട് എത്രയുംവേഗം അന്തിമമാക്കണമെന്നും നിയമസഭയിൽ വെക്കുംമുമ്പുള്ള നടപടിക്രമങ്ങൾ നാലാഴ്ചക്കകം പൂർത്തിയാക്കണമെന്നും ഒക്ടോബർ 30ന് കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ, നടപടികൾ വൈകുന്ന സാഹചര്യത്തിലാണ്​ നിയമനിർമാണം വേഗത്തിൽ വേണമെന്ന്​ ആവശ്യപ്പെട്ടത്​. റാഗിങ് ക്രൂരതകളുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹൈകോടതിയുടെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.