പത്തനാപുരത്തല്ലാതെ ഞാനെവിടെ പോകും; അവർക്ക് ഞാനില്ലാതെ പറ്റില്ല -മത്സരിക്കുമെന്ന് വ്യക്തമാക്കി ഗണേഷ് കുമാർ

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ. പത്തനാപുരത്ത് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. അവിടെയല്ലാതെ എവിടെ പോകാനാണെന്നും ഗണേഷ് കുമാർ ചോദിച്ചു. പത്തനാപുരത്തുകാർക്ക് ഞാനില്ലാതെയോ എനിക്ക് പത്തനാപുരത്തുകാരില്ലാതെയോ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് വരുമാനത്തിൽ പുതിയ റെക്കോഡ് സ്വന്തമാക്കിയതിന്റെ സന്തോഷം മ​ന്ത്രി പങ്കുവെച്ചിരുന്നു.ചരിത്രത്തിൽ ആദ്യമായി ഒരു ദിവസത്തെ വരുമാനം 13.01 കോടി രൂപയിലെത്തിയെന്നാണ് മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ജനുവരി അഞ്ച് (തിങ്കളാഴ്ച) മാത്രം ടിക്കറ്റ് വരുമാനം 12.18 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനം 0.83 കോടി രൂപയും ഉൾപ്പെടെയാണ് 13.01 കോടിലെത്തിയത്.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും പെൻഷനും അടുത്ത ഒരു വർഷത്തേക്ക് മുടങ്ങാതിരിക്കാനുള്ള എല്ലാം ചെയ്തുവെച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ഒരു ക്ലിനിക്ക് തുടങ്ങും. അവിടെ ഡയാലിസിസ് സൗകര്യമുണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Ganesh Kumar stated that he will contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.