രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് തന്നെ കേൾക്കണം: പരാതിക്കാരി ഹൈകോടതിയിൽ

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതിയായ ബലാത്സംഗ കേസിലെ പരാതിക്കാരി ഹൈകോടതിയില്‍ ഹരജി നൽകി. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് തന്നെ കേള്‍ക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കാനിരിക്കവെയാണ് ഈ കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്ന് ഹൈകോടതിയെ അറിയിച്ചിരിക്കുന്നത്. പരാതി കൊടുത്തതിന്റെ പേരില്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് താൻ നേരിടുന്നത്. ചില കാര്യങ്ങള്‍ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനുണ്ട്. അതുകൊണ്ട് തന്നെ ഈ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും തനിക്ക് പറയാനുള്ളത് കൂടി കേട്ടതിന് ശേഷം മാത്രമേ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കാവൂ എന്നുമാണ് കോടതി മുന്നിലെത്തിയിരിക്കുന്ന അപേക്ഷ.

രാഹുലിനെതിരായ ആദ്യ കേസിലാണ് പരാതിക്കാരിയാണ് ഹൈകോടതിയിൽ അപേക്ഷ നൽകിയിട്ടുള്ളത്. ഈ കേസിൽ കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി രാഹുൽ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ബംഗളുരുവിൽ താമസക്കാരിയായ മലയാളി യുവതി നൽകിയ കേസില്‍ മാത്രമാണ് നിലവില്‍ രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. 

Tags:    
News Summary - Rahul's bail plea should be heard before it is considered: Complainant in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.