പൊലീസിനു നേരെ വാളോങ്ങി; ഡ്രൈവർക്കും മകനും ക്രൂര മർദനം

ന്യൂഡൽഹി: ടെമ്പോ ഡ്രൈവറെയും മകനെയും ഡൽഹി പൊലീസ് ക്രൂരമായി ആക്രമിക്കുന്ന ദ്യശ്യങ്ങൾ പുറത്ത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുഖർജി നഗറിലെ തിരക്കേറിയ തെരുവിലാണ് സംഭവം. സംഭവത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സഞ്ജയ് മാലിക്, ദേവേ ന്ദ്ര, കോൺസ്റ്റബിൾ പുഷ്പേന്ദ്ര എന്നിവരെ സസ്പെൻഡ് ചെയ്തു.

വാഹനം തട്ടി പൊലീസുകാരൻെറ കാലിന് പരിക്കേറ്റെന്നാ രോപിച്ചാണ് പൊലീസ് സംഘം ഡ്രൈവറെ സമീപിക്കുന്നത്. സിക്കുകയാരനായ ഡ്രൈവർ വാൾ പുറത്തെടുത്ത് പൊലീസിന് നേരെ വന്നു. തു ടർന്ന് പൊലീസുകാർ ടെമ്പോ ഡ്രൈവറെ ക്രൂരമായി തല്ലുകയായിരുന്നു.

ഡ്രൈവറെയും 16കാരനായ മകനെയും വലിച്ചിഴക്കുന്നതും ലാത്തി പ്രയോഗിക്കുന്നതും വിഡിയോയിലുണ്ട്. സംഭവത്തെതുടർന്ന് ജനക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. തന്നെ ആദ്യം പോലീസുകാരാണ് ആക്രമിച്ചതെന്ന് ഡ്രൈവറും ആരോപിച്ചു.

പോലീസ് നടപടി നീതിരഹിതമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കുറ്റപ്പെടുത്തി. ഡൽഹി പോലീസിൻെറ ക്രൂരത നീതീകരിക്കാനാവില്ല. സംഭവത്തിൽ നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നീതി ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ആവശ്യപ്പെട്ടു. പോലീസുകാർ ഡ്രൈവർക്ക് നേരെ തോക്ക് ചൂണ്ടിയെന്നും വാഹനത്തിൽ നിന്ന് വലിച്ചിഴച്ച് ക്രൂരമായി മർദിച്ചെന്നും ഡൽഹി ഗുരുദ്വാര പ്രഭാന്ധാക് കമ്മിറ്റി മുൻ പ്രസിഡന്റ് മഞ്ജിത് സിങ് വ്യക്തമാക്കി.

Tags:    
News Summary - Street Fight Between Delhi Cops And Driver Who Pulled Out Sword

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.