തെരുവുനായ് ഉന്മൂലനം: കാലടി പഞ്ചായത്തംഗങ്ങള്‍ക്കെതിരെ കേസ്

കാലടി: ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച 30 തെരുവുനായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കേസെടുത്തു. പ്രസിഡന്‍റ് അഡ്വ. കെ. തുളസിയടക്കം 17 പഞ്ചായത്തംഗങ്ങള്‍ക്കെതിരെയും നായ് പിടിത്തത്തിന് നേതൃത്വം നല്‍കിയ നായ് ഉന്മൂലനസംഘം ഭാരവാഹികള്‍ക്കെതിരെയുമാണ് കാലടി പൊലീസ് കേസെടുത്തത്. ആരുടെയും പരാതി കിട്ടിയിട്ടില്ളെന്നും സ്വമേധയയാണ് കേസ് എടുത്തതെന്നും ഡിവൈ.എസ്.പി സുദര്‍ശനന്‍ പറഞ്ഞു.

പഞ്ചായത്ത് ഓഫിസ് പരിസരത്ത് നായ്ക്കളെ കുഴിച്ചിട്ട സ്ഥലത്തുനിന്ന് വ്യാഴാഴ്ച മണ്ണ് മാറ്റി ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി പുറത്തെടുത്തു. കാലടി മൃഗാശുപത്രിയിലെ ഡോക്ടര്‍ റാണി കെ. ഉമ്മന്‍, ഡോ. സാനിയോ എന്നിവരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

Tags:    
News Summary - street dog attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.