രണ്ടു​പേരെ തെരുവുനായ് കടിച്ചു; കുട ഉപയോഗിച്ച് നായെ അടിച്ചോടിച്ചു

തിരുവല്ല: തിരുവല്ല റവന്യൂ ടവർ പരിസരത്ത് രണ്ടു പേരെ തെരുവുനായ് കടിച്ചു. ട്രഷറി ജീവനക്കാരനായ കല്ലുകൾ കണ്ടാട്ടിൽ വീട്ടിൽ കെ.പി. മനോജ് കുമാർ (54), ആഞ്ഞിലിത്താനം പാമല പറപ്പാട് വീട്ടിൽ പി.കെ. രാജു (65) എന്നിവർക്കാണ് കടിയേറ്റത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ റവന്യൂ ടവറിന്റെ പ്രധാന കവാടത്തിന് മുമ്പിലായിരുന്നു സംഭവം. ട്രഷറിയുടെ സമീപം വെച്ച് മനോജിനാണ് ആദ്യം കടിയേറ്റത്. ഇയാളുടെ ഇടതു കൈപ്പത്തിയും ഇടതുകാലിന്റെ പാദവും നായ കടിച്ചുപറിച്ചു. മനോജ് ബഹളം വെച്ചതിന് തുടർന്ന് ഓടിയ നായ് റവന്യൂ ടവറിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു രാജുവിനെ ആക്രമിക്കുകയായിരുന്നു. രാജുവിന്റെ കാലിന്റെ തുടയുടെ പിൻഭാഗത്താണ് കടിയേറ്റത്. കൈയിലിരുന്ന കുട ഉപയോഗിച്ച് അടിച്ചതോടെ നായ ഓടി രക്ഷപ്പെട്ടു. ഇരുവരും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Tags:    
News Summary - stray dog attack thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.