സ്റ്റീല്‍ പാത്രം ഒന്നര വയസ്സുകാരന്‍െറ തലയില്‍ കുരുങ്ങിയത് രണ്ടു മണിക്കൂര്‍

വാണിമേല്‍: ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന സ്റ്റീല്‍ പാത്രം ഒന്നര വയസ്സുകാരന്‍െറ തലയില്‍ കുരുങ്ങിയത് രണ്ടു മണിക്കൂര്‍. ഭൂമിവാതുക്കലിലെ കച്ചേരിക്കുനി മുഹമ്മദ് ഉമൈറിന്‍െറ തലയിലാണ് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സ്റ്റീല്‍ പാത്രം കുരുങ്ങിയത്. ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെയായിരുന്നു സംഭവം.

നിലവിളിച്ച കുട്ടിയുമായി രക്ഷിതാക്കള്‍ ചേലക്കാട് ഫയര്‍സ്റ്റേഷനിലത്തെി. ഫയര്‍ഫോഴ്സ് ഏറെ നേരത്തെ പരിശ്രമത്തിനിടയില്‍ സ്റ്റീല്‍ പാത്രം കുട്ടിയുടെ തലയില്‍നിന്ന് മുറിച്ചുമാറ്റി. ഷൈനേഷ് മൊകേരി, കെ.പി. സുനില്‍കുമാര്‍, രാമദാസന്‍, വി.എന്‍. സുരേഷ് എന്നിവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Tags:    
News Summary - steel pot children head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.