കോഴിക്കോട്: ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കെ.എസ്.ഇ.ബിയില്‍ നടപ്പാക്കിയ കൂട്ടസ്ഥലംമാറ്റ ഉത്തരവുകള്‍ ഭാഗികമായി റദ്ദാക്കി. സബ് എൻജിനീയര്‍ (ഇലക്ട്രിക്കല്‍), മീറ്റര്‍ റീഡര്‍, ജൂനിയര്‍ അസിസ്റ്റൻറ്/കാഷ്യര്‍, ഡ്രൈവര്‍, ഫെയര്‍ കോപ്പി അസിസ്റ്റൻറ് എന്നീ തസ്തികകളിലെ സ്ഥലംമാറ്റമാണ് റദ്ദാക്കിയത്. ഓണ്‍ലൈന്‍ വഴി സ്ഥലംമാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് അത് പിന്‍വലിക്കാന്‍ അവസരമൊരുക്കാനാണ് അഞ്ച് തസ്തികകളിലെ മാറ്റം റദ്ദാക്കിയത്. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബിയുടെ മനുഷ്യവിഭവശേഷി വിഭാഗം എൻജിനീയര്‍ ഉത്തരവിറക്കി. ഈ മാസം 11ന് വൈകീട്ട് അഞ്ചു മണിക്കകം സ്ഥലംമാറ്റ അപേക്ഷകള്‍ താല്പര്യമുള്ള ജീവനക്കാര്‍ക്ക് പിന്‍വലിക്കാം. പതിനായിരത്തോളം ജീവനക്കാരെ സ്ഥലംമാറ്റിയത് ‘മാധ്യമം’ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റദ്ദാക്കല്‍ ഉത്തരവ് പുറത്തുവന്നതോടെ സ്ഥലംമാറ്റങ്ങള്‍ മാറിമറിയുമെന്നുറപ്പായി. പല തസ്തികകളിലും ജീവനക്കാര്‍ ഓഫിസില്‍നിന്ന് റിലീവ് ചെയ്തു കഴിഞ്ഞു. 15 ദിവസത്തിനകം റിലീവ് ചെയ്യാത്തവരുടെ ശമ്പളമടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും തടയുമെന്ന് ഉത്തരവുണ്ടായിരുന്നു. മീറ്റര്‍ റീഡര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് കഴിഞ്ഞമാസം 17നും ഫെയര്‍ കോപ്പി അസിസ്റ്റൻറുമാരുടേത് 18നും സബ് എൻജിനീയര്‍മാരുടേത് 19നുമായിരുന്നു പുറത്തിറങ്ങിയത്. സ്ഥലംമാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് സ്വമേധയ പിന്‍വലിക്കാനുള്ള അവസരം ഈ തസ്തികകളിലുള്ളവര്‍ക്ക് ലഭിച്ചിരുന്നില്ല. സീനിയര്‍ അസിസ്റ്റൻറ്, ലൈന്മാന്, ഓവര്‍സിയര്‍ (ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലുള്ളവര്‍ക്ക് ഇതിന് അവസരമുണ്ടായിരുന്നു. തുടര്‍ന്നാണ്, അധികൃതര്‍ റദ്ദാക്കല്‍ ഉത്തരവുമായി രംഗെത്തത്തിയത്. എന്നാല്‍, വൈകിയെത്തിയ ഉത്തരവിലൂടെ കാര്യങ്ങള്‍ എളുപ്പമാകുമെന്ന പ്രതീക്ഷയിലല്ല ജീവനക്കാര്‍.
അതിനിടെ, സ്ഥലംമാറ്റത്തിെൻറ മറവില്‍ സീനിയര്‍ അസിസ്റ്റൻറുമാരുടെ തസ്തികകള്‍ പല സെക്ഷന്‍ ഓഫിസുകളിലും വെട്ടിക്കുറക്കുന്നതായി ആക്ഷേപമുണ്ട്. ഓണ്‍ലൈൻ സ്ഥലംമാറ്റത്തിന് തൊട്ടുമുമ്പ് രണ്ട് സീനിയര്‍ അസിസ്റ്റൻറുള്ള സെക്ഷനുകളിലെ തസ്തിക ഒന്നാക്കി കുറച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് മീറ്റര്‍ റീഡര്മാര്തന്നെ ബില്‍ നല്കുന്ന പി.ഡി.എ (പേഴ്സനല്‍ ഡിജിറ്റല്‍ അസിസ്റ്റന്‍സ്) എന്ന സ്പോട്ട് ബില്ലിങ് ഉപകരണം നിലവില്‍ വന്നതിനാല്‍ ഓഫിസില്‍ സീനിയര്‍ അസിസ്റ്റൻറുമാരുടെ ജോലിഭാരം കുറഞ്ഞെന്നു പറഞ്ഞാണ് വെട്ടിക്കുറക്കല്‍. എന്നാല്‍, ശമ്പളപരിഷ്കരണ കരാറിന് വിരുദ്ധമാണ് ഈ നടപടിയെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
അധികമുള്ള ഈ ജീവനക്കാര്‍ക്ക് സബ് എൻജിനീയര്‍മാർ ഉള്‍പ്പെടെയുള്ളവരുടെ സാങ്കേതികേതര ജോലികള്‍ ചെയ്യാമെന്ന ഉറപ്പും ലംഘിക്കുകയാണ്. പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള സെക്ഷന്‍ ഓഫിസുകളില്‍ രണ്ട്് സീനിയര്‍ അസിസ്റ്റൻറുമാര്‍ എന്നതായിരുന്നു രീതി. ജൂനിയര്‍ അസിസ്റ്റൻറ്/കാഷ്യര്‍ തസ്തികയിലുള്ളവരുടെ ജോലിക്കയറ്റ സാധ്യതകളാണ് ഇതോടെ ഇല്ലാതാവുന്നത്. ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തിലൂടെ മനുഷ്യവിഭവശേഷി കൃത്യമായി വീതിക്കുമെന്ന് കെ.എസ്.ഇ.ബി നേരത്തേ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.