പദ്​മ തീർത്ഥക്കുളം നവീകരണം​ സ്​റ്റേ ചെയ്യണം

ന്യൂഡൽഹി: തിരുവനന്തപുരം പദ്​മനാഭ സ്വാമി ക്ഷേത്രത്ത​ിലെ പദ്​മ തീർത്ഥക്കുളത്തി​​​െൻറ നവീകരണ പ്രവർത്തനങ്ങൾ സ്​റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹരജി സു​പ്രീം കോടതി പരിഗണിക്കും. പൈതൃക സ്​ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഇൻഡിക്​ കലക്​ടീവ്​​ ട്രസ്​റ്റാണ്​ ഹരജി നൽകിയത്​. നിർമിതി കേന്ദ്രയാണ്​ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പൈതൃക ഘടനകൾ നിർമിതി കേന്ദ്ര തച്ചുടക്കുകയാണെന്നും ഹരജിയിൽ ആരോപിക്കുന്നു. 

പൈതൃക കേന്ദ്രത്തിനുണ്ടായ നാശനഷ്​ടങ്ങൾ നിർണയിക്കുകയും അവ പുനഃസ്​ഥാപിക്കാൻ പുരാവസ്​തു​ വകുപ്പി​​​െൻറ നിർദേശ പ്രകാരം ഒരാളെയോ സ്​ഥാപ​നത്തെയോ നിയമിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ജസ്​റ്റിസ്​ ആർ.കെ അഗർവാൾ, ജസ്​റ്റിസ്​ അഭയ്​ മനോഹർ സപ്രേ എന്നിവരടങ്ങിയ ബെഞ്ച്​ ഹരജി പരിഗണിക്കും.

Tags:    
News Summary - Stay the Renual Works Of Padmatheertha Pond - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.