തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വന്ന ശേഷം സൂപ്പർ ന്യൂമററി തസ്തി കയിൽ സ്ഥിരപ്പെട്ടവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയില്ല. പങ്കാളിത്ത പെൻ ഷനാകും ബാധകം. ഇവരിൽനിന്ന് ഇൗ പദ്ധതിയിലേക്ക് വിഹിതം പിടിക്കാൻ നിർദേശിച്ച് ധനവ കുപ്പ് ഉത്തരവിറക്കി. 2013 ഏപ്രിൽ ഒന്നിനാണ് പങ്കാളിത്ത പെൻഷൻ പദ്ധതി (എൻ.പി.എസ്) നിലവി ൽ വന്നത്.
പെൻഷൻ പദ്ധതി ബാധകമായ ജീവനക്കാർ ഇതിൽ അംഗമാകാതെ വിരമിച്ചാൽ അവർക്ക ് കെ.എസ്.ആർ ഭാഗം മൂന്ന് പെൻഷൻ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിനോ പങ്കാളിത്ത പെൻഷ ൻ പദ്ധതിയിൽ അംഗമാകാത്ത സാഹചര്യത്തിൽ ആ ആനുകൂല്യത്തിനോ അർഹതയുണ്ടാകിെല്ലന്ന് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. എല്ലാ വകുപ്പ് മേധാവികളും ഇതിൽ ജാഗ്രത പാലിക്കണം. ജീവനക്കാരെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ധനവകുപ്പിൽ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
ആശ്രിത നിയമനത്തിന് കാലതാമസം വരുന്നത് പരിഹരിക്കാൻ സർക്കാർ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നു.
1.4.13 ന് ശേഷം നിയമനം ക്രമീകരിക്കപ്പെടുന്നവരുടെ പെൻഷൻ പദ്ധതിയിൽ വ്യക്തത ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.
1.4.13 ന് ശേഷം െറഗുലർ തസ്തികയിൽ നിയമിക്കുന്ന മുഴുവൻ ജീവനക്കാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമാണ്.
ഒരു ജീവനക്കാരൻ െറഗുലർ തസ്തികയിൽ നിയമിക്കപ്പെടുന്ന സമയത്ത് മാത്രമേ ഏതെങ്കിലും തരത്തിലെ പെൻഷൻ പദ്ധതിക്ക് അർഹത വരൂ. 1.4.13 ന് മുമ്പ് സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിതരാവുകയും ഇതിന് ശേഷം സർവിസ് െറഗുലറൈസ് ചെയ്യപ്പെടുന്ന ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതിയാകും ബാധകം.
സർവിസിൽ െറഗുലറൈസ് ചെയ്ത തീയതി മുതലാകും പങ്കാളിത്ത പെൻഷൻ ബാധകമാകുക. ഇത്തരം ജീവനക്കാർക്ക് പദ്ധതിയിൽ ചേരാൻ ഒരു മാസത്തിനകം ഏത് ദിവസം മുതലാണ് പദ്ധതിയിൽ അംഗമാകുന്നതെന്ന് ഒാപ്ഷൻ നൽകാം. അത് സമർപ്പിക്കുന്നവരെ പദ്ധതിയിൽ അംഗമാക്കണം. ഒാപ്ഷൻ നൽകിയതിന് തൊട്ടടുത്ത മാസം മുതൽ ശമ്പളത്തിൽനിന്ന് എൻ.പി.എസ്. വിഹിതം അടയ്ക്കാൻ നിർദേശിക്കണം.
അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേരുന്ന തുകയുടെ 10 ശതമാനമാണ് സർക്കാർ വിഹിതം.
കുടിശ്ശിക തുക തവണകളായി അടയ്ക്കാനാകുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.