ദീപ നിശാന്ത്​ വിധി നിർണയം നടത്തിയ ഉപന്യാസ മത്സരം പുനർമൂല്യനിർണയം നടത്തു​ം

ആലപ്പുഴ: സംസ്​ഥാന സ്​കൂൾ കലോത്സവത്തിലെ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം.​ കവിതാ മോഷണ ത്തിൽ ഉൾ​െപ്പട്ട ദീപ നിശാന്ത്​ വിധി നിർണയം നടത്തിയത്​ വിവാദമായ സാഹചര്യത്തിലാണ്​ നടപടി. സംഭവത്തിൽ കെ.എസ്​.യു പര ാതി നൽകിയിരുന്നു.13 അംഗ ഉന്നതാധികാര സമിതിയാണ്​ പു​നർമൂല്യനിർണയം നടത്തുക. സമിതി അൽപ സമയത്തിനകം യോഗം ചേരും.

ഉപന്യാസ മത്സരങ്ങളുടെ മൂല്യനിർണയത്തിന്​ ദീപ നിശാന്ത്​ എത്തിയതിനെതിരെ സ്ഥലത്ത് പ്രതിഷേധമുയർന്നിരുന്നു. തുടർന്ന്​ ദീപയെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു മാറ്റുകയും ദീപക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ്​ ബലമായി നീക്കം ചെയ്യുകയ​​ുമായിരുന്നു.

അതേസമയം കലോത്സവ മാന്വലിൽ പറഞ്ഞ യോഗ്യതയുള്ളതിനാലാണ്​ താൻ വിധി നിർണയത്തിന്​ എത്തിയതെന്നും ത​​​​​െൻറ ജോലി പൂർത്തീകരിച്ചുവെന്നുമായിരു​ന്നു ദീപ നിശാന്തി​​​​​െൻറ​ പ്രതികരണം. കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ട നിലപാട്​ നേരത്തെ വ്യക്തമാക്കിയതാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - state youth festival essay competition re valuation deepa nishanth -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.