ട്രാൻസ് ജെന്റേഴ്സിന് വഴിയൊരുക്കി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ

തിരുവനന്തപുരം; സംസ്ഥാനത്തെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ മുൻനിരയിൽ കൊണ്ടുവരുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ മാർ​ഗ നിർദ്ദേശത്തോടെ സാമൂഹ്യ നീതി വകുപ്പും, സംസ്ഥാന വനിതാ വികസന കോർപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന ട്രാൻസ്ജന്റർ സ്വയം തൊഴിൽ വായ്പ പദ്ധതി വഴി 13 ട്രാൻസ്ജെന്റേഴ്സ് കൂടെ തൊഴിൽ രംഗത്തേക്ക്. സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ വനിതാ വികസന കോർപ്പറേഷൻ വഴിയാണ് ധനസഹായം നൽകുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശ്ശൂർ സ്വദേശികളായ 13 പേർക്കാണ് ധനസഹായം നൽകുന്നത്. ആറ് മാസം മൊറട്ടോറിയം ഉൾപ്പെടെ അഞ്ച് വർഷമാണ് തിരിച്ചടവ് കാലാവധി. ഈ തുക ഉപയോ​ഗിച്ച് താമരകൃഷി, റീട്ടെയിൽ ബിസിനസ്, തട്ടുകട, കന്നുകാലി ഫാം, പൗൾട്രി ഫാം, ബ്യൂട്ടിപാർലർ, ടെക്സറ്റയിൽസ് ബിസിനസ് ഉൾപ്പെടെയുള്ളവയാണ് ഇവർ ആരംഭിക്കുന്ന സംരംഭം.

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ ധന സഹായം നൽകുന്നതിന് മുന്നോടിയായി ഇവർക്ക് സംരംഭകത്വ നൈപുണ്യ വികസനത്തെക്കുറിച്ചുള്ള ആറ് ദിന പരിശീലന പരിപാടിയും നൽകിയിരുന്നു.

സർക്കാരിന്റെ മുൻ ജെന്റർ അഡ്വൈസർ ഡോ. ടി.കെ ആനന്ദി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.ബോർഡ് മെമ്പർ അഡ്വ അനിത, റീജണൽ മാനേജർ രം​ഗൻ എംആർ, പ്രോജക്ട് കോർഡിനേറ്റർമാരായ കെ. ജി ശ്രീജിത്ത് , ഹരികൃഷ്ണൻ എം, ജൂണ, കേരള സാമൂഹ്യ നീതി വകുപ്പ് പ്രോജക്ട് അസിസ്റ്റ് ഷാഖ്യ തുടങ്ങയവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - State Women's Development Corporation has paved the way for transgenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.