പാലക്കാട്: സംസ്ഥാന ശാസ്ത്രോത്സവം ഏഴു മുതല്‍ 10 വരെ പാലക്കാട്ടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നായി 2500ലധികം ശാസ്ത്രപ്രതിഭകള്‍ നാലു ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളില്‍ മാറ്റുരക്കും. ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി, പ്രവൃത്തിപരിചയം, വി.എച്ച്.എസ്.ഇ എക്സ്പോ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.
രജിസ്ട്രേഷന് ഏഴിന് രാവിലെ 10ന് ഗവ. മോയന്‍സ് എച്ച്.എസ്.എസില്‍ നടക്കും. ശാസ്ത്രോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏഴിന് വൈകീട്ട് 4.30ന് ഗവ. മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാകും.
വാര്‍ത്തസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ടി.എ. സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. സലീന ബീവി, പാലക്കാട് ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ എ. ഷാബിറ, ജില്ല പഞ്ചായത്ത് അംഗം പി. മൊയ്തീന്‍കുട്ടി, ശാസ്ത്രമേള മീഡിയ കമ്മിറ്റി കണ്‍വീനര്‍ എ. ഹനീഫ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.എന്‍. വിനോദ്, എന്‍.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി. മുഹമ്മദ് അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.