കലോത്സവത്തിന് കൊടിയേറി

കണ്ണൂര്‍: സംസ്ഥാന സ്കൂൾ കലോത്സവത്തിന് കണ്ണൂരിൽ കൊടിയേറി. രാവിലെ പ്രധാന വേദിയായ ‘നിള’യില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കൊടിയുയര്‍ത്തി‍യത്. കേരളത്തനിമയുടെയും കണ്ണൂര്‍ പാരമ്പര്യത്തിന്‍െറയും മഹത്വമാര്‍ന്ന ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന സാംസ്കാരിക ഘോഷയാത്രക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ 57ാമത് കേരള സ്കൂള്‍ കലോത്സവത്തിന് തിരികൊളുത്തും. ഗായിക കെ.എസ്. ചിത്ര മുഖ്യാതിഥിയാകും.

20 വേദികളിലായി ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, അറബിക്, സംസ്കൃതോത്സവങ്ങളുടെ 232 ഇനങ്ങളില്‍ 12,000 പ്രതിഭകളാണ് തങ്ങളുടെ കലാവൈഭവം മാറ്റുരക്കുന്നത്.

കഴിഞ്ഞ ദിവസം നിര്‍മാണം പൂര്‍ത്തിയായ പ്രധാനവേദി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നാടമുറിച്ച് ഏറ്റെടുത്തിരുന്നു. കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ 37,500 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ 5000 പേര്‍ക്ക് ഇരിപ്പിടമൊരുക്കിയ പന്തല്‍ പൂര്‍ണമായും പ്രകൃതി സൗഹൃദമായാണ് തയാറാക്കിയത്.

 

Tags:    
News Summary - state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.