തിരുവനന്തപുരം: ജനുവരി 14 മുതല്‍ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യതിഥിയായി പങ്കെടുക്കും. വിധികർത്താക്കൾ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരിക്കും. മൂന്ന് തവണ ജഡ്ജിയായവരെ ഒഴിവാക്കും. കലോത്സവത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തൽ, പന്തൽനാട്ട്കർമം, ലോഗോപ്രകാശനം തുടങ്ങിയവ 20ന് തൃശൂരിൽ നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 11ന് തേക്കിന്‍കാട് മൈതാനത്ത് കലോത്സവ പന്തലിന്‍റെ കാല്‍നാട്ടുകര്‍മം നടക്കും. ഉച്ചക്ക് 12ന് തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസിലെ സ്വാഗതസംഘം ഓഫിസില്‍ കലോത്സവ ലോഗോ പ്രകാശനം, മീഡിയ അവാര്‍ഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം എന്നിവ നടക്കും. തുടര്‍ന്ന് വിവിധ കമ്മിറ്റി ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും അവലോകന യോഗം ചേരും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു തുടങ്ങിയവർ പങ്കെടുക്കും. അഞ്ച് ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങള്‍. ഹൈസ്കൂള്‍ വിഭാഗത്തില്‍ 96 ഇനങ്ങളും ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 105 ഇനങ്ങളും സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും 19 വീതം ഇനങ്ങളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.