ഡോ. എ. അബ്ദുൽ ഹക്കീം
തിരുവനന്തപുരം: സിനിമ മേഖലയെ ഇളക്കിമറിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമം വഴി പുറത്തുവിട്ട സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കീം വിരമിച്ചു. മുഖ്യവിവരാവകാശ കമീഷണർ ഹരി നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കമീഷനിലെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ബഹിഷ്കരിച്ച അദ്ദേഹം, തിങ്കളാഴ്ച അഞ്ചുമണി വരെ കമീഷൻ ആസ്ഥാനത്തെ അവസാന ഫയലിലും ഒപ്പുവെച്ച് സ്വകാര്യ വാഹനത്തിലാണ് വീട്ടിലേക്ക് മടങ്ങിയത്.
ഡോ. ഹക്കീമിന് സർക്കാർ അനുവദിച്ച ഔദ്യോഗിക വാഹനം അദ്ദേഹത്തോട് ആലോചിക്കാതെ മറ്റൊരു കമീഷൻ അംഗത്തിന് മുഖ്യവിവരാവകാശ കമീഷണർ കൈമാറിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഓട്ടോയിലും ടാക്സിയിലുമാണ് അദ്ദേഹം വിവരാവകാശ കമീഷൻ ആസ്ഥാനത്ത് എത്തിയിരുന്നത്.
വിടവാങ്ങൽ ദിവസം രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈകീട്ട് ഔദ്യോഗിക വാഹനത്തിൽ വീട്ടിലെത്തിക്കാമെന്ന് കമീഷൻ അംഗങ്ങൾ പറഞ്ഞെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.