ബിന്ദു അമ്മിണിയും മന്ത്രിയും നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടണം -പ്രയാർ

കോട്ടയം: ബിന്ദു അമ്മിണി മന്ത്രി എ.കെ. ബാല​​െൻറ ഓഫിസിലെത്തി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന്​ ശബരിമല ധർമസംരക്ഷണ സമിതി കൺവീനർ പ്രയാർ ഗോപാലകൃഷ്​ണൻ. മന്ത്രിയുടെ ഓഫിസിൽ അവർ ആരെയൊ​ക്കെ കണ്ടു എന്ന്​ വ്യക്​തമാക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിലാവ​ശ്യപ്പെട്ടു.

ശബരിമല ആചാരലംഘനത്തിന്​ തങ്ങൾ എതിരാണെന്ന്​ ​പൊതുസമൂഹത്തെയും ഭക്​തരെയും ബോധ്യപ്പെടുത്താൻ കപടശ്രമമാണ്​ സി.പി.എം നടത്തുന്നത്​. കേരളത്തിനുപുറത്തുള്ള സി.പി.എം, ആർ.എസ്​.എസ്​ നേതാക്കളുടെ ഒത്താശയോടെയാണ്​ തൃപ്​തി ദേശായിയും കൂട്ടരും കേരളത്തിലെത്തിയതെന്ന്​ സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല.

പ്രളയം മൂലം തകർന്ന പമ്പയിലും മറ്റും അടിസ്​ഥാനസൗകര്യവികസനത്തിന്​ സർക്കാർ ഒന്നുംചെയ്​തിട്ടില്ല. 141.81 കോടി രൂപ ശബരിമല-പമ്പ-നില​ക്കൽ എന്നിവിടങ്ങളിലെ അടിസ്​ഥാനവികസനത്തിന്​ കിഫ്​ബി വഴി വകയിരുത്തിയെന്നുപറഞ്ഞ്​ കൈയടി നേടിയിട്ട്​ ഇപ്പോൾ കൈമലർത്തുകയാണ്​. ശബരിമല പ്രത്യേക ബോർഡ്​ എന്ന വിഷയത്തിൽ സത്യവാങ്​മൂലം സമർപ്പിക്കുന്നതിനുമുമ്പ്​ സമവായത്തിലെത്താൻ സർവകക്ഷിയോഗം വിളിക്കണം.

വിശ്വാസസംരക്ഷണം ഉറപ്പുനൽകുന്ന പുതിയ സത്യവാങ്​മൂലം സുപ്രീംകോടതിയിൽ നൽകണം. ആചാരലംഘനത്തിന്​ തങ്ങൾ എതിരാണെന്ന്​ ​കാണിക്കാൻ സി.പി.എം നടത്തുന്ന ശ്രമങ്ങൾക്കെതിരെ എല്ലാ ജില്ലകളിലും സർവമതസ​േമ്മളനവും പ്രാർഥനാകൂട്ടായ്​മയും നടത്തും. ശബരിമല വിശ്വാസ ആചാരാനുഷ്​ഠാനങ്ങളുടെ കാവൽക്കാർ തങ്ങളാണെന്ന സംഘ്​പരിവാറി​​െൻറ അവകാശവാദം കാപട്യമാണെന്നും പ്രയാർ ഗോപാലകൃഷ്​ണൻ പറഞ്ഞു.

Tags:    
News Summary - state government pretend to be custom protectors said prayar gopalakrishnan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.