സംസ്ഥാന വനം കായികമേള സമാപിച്ചു : 568 പോയിന്റുകള്‍ നേടി ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഒന്നാം സ്ഥാനത്ത്

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് സംസ്ഥാന വനീ കായികമേള സമാപിച്ചു .55 സ്വര്‍ണവും 54 വെള്ളിയും 43 വെങ്കലവുമായി 568 പോയിന്റ് നേടി ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഒന്നാം സ്ഥാനത്ത് . സമാപന സമ്മേളനം എം.എല്‍.എ മാണി സി. കാപ്പന്‍ ഉത്ഘാടനം നിര്‍വഹിച്ചു.

40 സ്വർണവും 31 വെള്ളിയും 51 വെങ്കലവുമായി 451 പോയിന്റുനേടി നോര്‍ത്തേണ്‍ സര്‍ക്കിള്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹമായി. 52 സ്വർണവും 32 വെള്ളിയും 29 വെങ്കലവുമായി 444 പോയിന്റോടെ മൂന്നാം സ്ഥാനഠ സതേണ്‍ സര്‍ക്കിളും നേടി. ഹൈറേഞ്ച് സര്‍ക്കിള്‍ നാലാം സ്ഥാനവും, സെന്‍ട്രല്‍ സര്‍ക്കിള്‍ അഞ്ചാം സ്ഥാനവും ബി.എഫ്.ഒ ട്രെയിനീസ് ടീം -കെപ്പ ആറാം സ്ഥാനവും കെ.എഫ്.ഡി.സി. ഏഴാം സ്ഥാനവും കെ.എഫ്.ആര്‍.ഐ പീച്ചി എട്ടാം സ്ഥാനവും നേടി. ചടങ്ങില്‍ പാലാ നഗരസഭ അധ്യക്ഷ ജോസിന്‍ ബിനോ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - State Forest Sports Festival concludes: Eastern Circle tops with 568 points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.